നെയ്യാർ ജലം വിട്ടുകൊടുക്കാൻ കേരളം തീരുമാനിച്ച ശേഷവും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ നിലപാട് അനുകൂലമല്ലെന്നു മാത്രമല്ല പ്രകോപനപരവുമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ കുറ്റപ്പെടുത്തി. എങ്കിലും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രശ്‌നം ചർച്ച ചെയ്യാമെന്ന് സൂചിപ്പിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും വി.എസ്.സൂചിപ്പിച്ചു.
മറുപുറംഃ നെയ്യാറിലെ വെളളം ഒരു വട്ടി കൊടുത്താൽ മുല്ലപ്പെരിയാർ അപ്പാടെ മുക്കാമെന്ന് നമ്മൾ വിചാരിച്ചിട്ട് കാര്യമുണ്ടോ വി.എസേ. ഇക്കാര്യത്തിൽ പിണറായിയുടെ കരുണപോലും കരുണാനിധി കാണിക്കില്ല. ഇനി കേരളത്തിലെ പത്ത് നാൽപത് നദികളും തമിഴ്‌നാട്ടിലേക്കു തിരിച്ചുവിട്ടാലും പണ്ടത്തെ ചങ്കരൻ തെങ്ങേൽ തന്നെയായിരിക്കും. സി.പി.എം.സംസ്ഥാന കമ്മറ്റിയിൽ പെട്ടുപോയപോലെയായി അല്ലേ.
Generated from archived content: news2_nov14_06.html