ഐസ്‌ക്രീം കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന്‌ പിണറായി

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുളള ഐസ്‌ക്രീ കേസ്‌ അന്വേഷണം സിബിഐയ്‌ക്ക്‌ വിടണമെന്ന ആവശ്യം എൽ.ഡി.എഫ്‌ യോഗത്തിൽ ശക്തമായി ഉയർന്നെങ്കിലും പിണറായി വിജയന്റെ എതിർപ്പുകൊണ്ട്‌ തളളിക്കളഞ്ഞു. അന്വേഷണച്ചുമതല സിബിഐയ്‌ക്ക്‌ കൈമാറിയാൽ അത്‌ എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന്‌ എന്താണുറപ്പെന്നുളള പിണറായിയുടെ മറുവാദത്തിലാണ്‌ ആവശ്യം കെട്ടടങ്ങിയത്‌.

മറുപുറംഃ- കേട്ടിടത്തോളം വേലി ചാരിനില്‌ക്കുന്ന സകലരേയും സി.ബി.ഐ പ്രതിയാക്കില്ല. പിന്നെ ‘കളളൻ’ വേലിചാരി നിന്നാലും ഇനി പാതാളത്തിലേയ്‌ക്ക്‌ പോയാലും സി.ബി.ഐക്ക്‌ വേണമെന്ന്‌ തോന്നിയാൽ അവർ പിടിക്കും.

കോഴിക്കളളന്റെ തലയിൽ പൂടയിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ കളളനെ പിടിച്ചപോലെയായി സഖാവേ, താങ്കളുടെ വാദം….

Generated from archived content: news2_nov11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here