ഖജനാവിൽ മിച്ചം 201 കോടി ഃ വക്കം

സംസ്ഥാന ഖജനാവിൽ 201.46 കോടി രൂപ മിച്ചമുണ്ടെന്ന്‌ ധനമന്ത്രി വക്കം പുരുഷോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1996-നുശേഷം ആദ്യമായാണ്‌ ഖജനാവിൽ മിച്ചം വരുന്നത്‌. ഈ മാസം ആറുവരെയുളള കണക്കാണിത്‌. 2006 മാർച്ച്‌ 31 വരെയുളള കണക്കനുസരിച്ച്‌ 45024 കോടി രൂപയാണ്‌ പൊതുകടം. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കടം 23919 കോടി രൂപയായിരുന്നു.

മറുപുറംഃ കേമൻ, അതീവ ഭരണതന്ത്രശാലി. ഇദ്ദേഹത്തെയും പിടിച്ച്‌ ഖജനാവിലിട്ട്‌ കേരളത്തിന്‌ ഒരു മുതൽക്കൂട്ടാക്കാം. 201 കോടിരൂപ മിച്ചം…. മഹാത്ഭുതം.

പക്ഷെ ഇതൊക്കെ കൂടെ പ്രവർത്തിച്ച മന്ത്രിമാരോട്‌ പറഞ്ഞ്‌ ആളാകേണ്ട. താങ്കളുടെ ഈ പിടുത്തം കാരണം എത്രയോ മന്ത്രിമാർ വട്ടം ഉടക്കി. ചിലർ രാജിയെന്ന ചാവേറു മരണത്തിനുതന്നെ തയ്യാറായി. കടം പതിനായിരവും കീശയിൽ ചില്ലറയും എന്നു പറഞ്ഞതുപോലെയായില്ലേ വക്കമേ…. ങാ തന്റെ മന്ത്രിമന്ദിരവും ആർഭാടവും കുറച്ചിരുന്നെങ്കിൽ മിച്ചം ഏതാണ്ട്‌ ചില കോടികൾ കൂടി കൂടിയേനെ.

ഇതൊക്കെ പറഞ്ഞ്‌ ഇലക്‌ഷന്‌ ഒന്നുകൂടി പയറ്റാമായിരുന്നു ഈ മഹാത്യാഗിക്ക്‌.

Generated from archived content: news2_may9_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here