കേരളത്തിൽ മാണിഗ്രൂപ്പുമായി ബി.ജെ.പി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള പ്രസ്താവിച്ചു. ഇത് രേഖാമൂലമുളള ധാരണയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാപഞ്ചായത്തിലെ കുറവിലങ്ങാട് സീറ്റിൽ പൊതുസ്ഥാനാർത്ഥിയെ നിർത്താനും ഒന്നിച്ച് പ്രവർത്തിക്കാനുമായിരുന്നു ധാരണ. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിളള.
മറുപുറംഃ- പിളള വല്ലതും പറഞ്ഞാൽ നല്ല തല്ലുകിട്ടും, മാണിത്തളള എന്തു ചെയ്താലും തടവിക്കൊടുക്കും. ഇതെന്തു നീതി യു.ഡി.എഫേ….
മുന്നണി മര്യാദ പാലിച്ചില്ലെങ്കിൽ ബാലകൃഷ്ണപിളളയെ പുറത്താക്കുമെന്ന് വയലാർ രവി വലിയ വായിൽ പറയുമ്പോൾ ബി.ജെ.പിയുമായി ‘ലൗ’ കളിക്കുന്ന മാണിക്കെതിരെ പറയാൻ വായിൽ ഉണ്ടയാണോ? പിളള മൂത്താൽ പുല്ലോളം, മാണി മൂത്താൽ മലയോളം….അല്ലേ വയലാർ രവീ….
Generated from archived content: news2_may7.html