സോണിയാഗാന്ധിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാനുളള പാസ് രാജ്‌മോഹൻ ഉണ്ണിത്താനും, ശരത്‌ചന്ദ്ര പ്രസാദിനും ഷാനിമോൾ ഉസ്‌മാനും കെ.പി.സി.സി നേതൃത്വം നിഷേധിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പി.സി.ചാക്കോ സമ്മേളനത്തിൽ പങ്കെടുത്തില്ല.
പാർട്ടിയെ പിളർത്താൻ ശ്രമിച്ചവരും തളളിപ്പറഞ്ഞവരും വേദിയിലിരിക്കുമ്പോഴാണ് തങ്ങളെ അകറ്റി നിർത്തിയതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മറുപുറംഃ- ഇതാണു മക്കളെ രാഷ്‌ട്രീയം….കയ്യിൽ കാശും പദവീം ഉണ്ടെങ്കിൽ രാജാവാകാം. അല്ലെങ്കിൽ ഉണ്ണിത്താനാകാം. ഉമ്മൻചാണ്ടിയുടെ സന്താനമായ ഇത്തിരിപ്പോന്ന ചാണ്ടിഉമ്മൻ ഖദറിട്ടുവന്നപ്പോൾ, താലപ്പൊലിയോടെയല്ലേ സോണിയയുടെ മുന്നിലെത്തിച്ചത്…വായിൽ നല്ലൊരു നാക്കും, മുഖത്ത് കുറെ അഭിനയവുമായി നടന്നിട്ടു കാര്യമില്ല വിമതരേ, തന്തവഴിയും കുറച്ച് പേരുവേണം…കരുണാകര-ചാണ്ടി-പിളള മക്കളെപ്പോലെ.
Generated from archived content: news2_may6.html