മാനഭംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നു പ്രതി ഃ കോടതി വിധി പറച്ചിൽ നീട്ടി

ന്യൂഡൽഹി ഃ മാനഭംഗത്തിനിരയായ മലയാളി നേഴ്‌സിനെ വിവാഹം ചെയ്യാമെന്ന പ്രതിയുടെ വാഗ്‌ദാനത്തിന്മേൽ കോടതി ശിക്ഷ വിധിക്കുന്നത്‌ മാറ്റിവച്ചു. യുവതി വിവാഹത്തിനു സമ്മതിച്ചാൽ ശിക്ഷയുടെ കാഠിന്യം കുറയ്‌ക്കുമെന്നും കോടതി പറഞ്ഞു. ഇരുകൂട്ടരുടേയും ബന്ധുക്കളോട്‌ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്‌. ഡൽഹി ശാന്തി മുകുന്ദ്‌ ആശുപത്രിയിലെ മലയാളി നേഴ്‌സിനെ 2003 സെപ്തംബർ 6-നാണ്‌ പ്രതി മാനഭംഗപ്പെടുത്തിയത്‌. മാനഭംഗത്തിനിടെ മർദ്ദനമേറ്റ യുവതിയുടെ കണ്ണുതകർന്ന്‌ പുറത്തേയ്‌ക്കു വന്നിരുന്നു.

മറുപുറംഃ ഇനി ഇഷ്‌ടമുളള പെൺകുട്ടിയെ ആദ്യം മാനഭംഗപ്പെടുത്തുക. പിന്നീട്‌ കല്യാണമാലോചിക്കുക. നല്ല ഇടപാടാണല്ലോ നീതിപീഠമേ ഇത്‌. വേറെയാരും കെട്ടാൻ വരാൻ സാധ്യതയില്ലാത്തതിനാൽ പ്രതികൾക്ക്‌ സ്‌കോപ്പു കൂടുതലായിരിക്കും. ഏതായാലും കോടതി പെൺകുട്ടിയോട്‌ പ്രതിയെ തിരിച്ചു മാനഭംഗപ്പെടുത്താൻ ഉത്തരവിട്ടില്ലല്ലോ… അത്രയും ഭാഗ്യം.

Generated from archived content: news2_may4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here