രക്തസാക്ഷി വിവാദം മറച്ചുവെച്ചത്‌ ഉമ്മൻചാണ്ടിയും ആന്റണിയും പറഞ്ഞിട്ട്‌ ഃ എം.ഒ. ജോൺ

രക്തസാക്ഷി പരിവേഷം ചാർത്തപ്പെട്ട തേവര മുരളി കെ.എസ്‌.യു.ക്കാരനായിരുന്നില്ലെന്നും ഉമ്മൻചാണ്ടിയുടെയും എ.കെ.ആന്റണിയുടെയും നിർബന്ധത്തിനു വഴങ്ങിയാണ്‌ സത്യം പുറത്തു പറയാതിരുന്നതെന്നും കെ.എസ്‌.യു. സ്ഥാപകനേതാക്കളിൽ ഒരാളായ എ.ഒ. ജോൺ പറഞ്ഞു.

മറുപുറം ഃ

അപ്പോ നിർബന്ധിച്ചാൽ ജോൺ നേതാവ്‌ സത്യങ്ങളൊക്കെ മൂടിവയ്‌ക്കും അല്ലേ…? ആദർശധീരനും സത്യസന്ധനുമായ എം.ഒ. ജോണിൽ നിന്നും നാട്ടുകാർ ഇത്‌ പ്രതീക്ഷിച്ചില്ല കെട്ടോ. കാലം കഴിഞ്ഞ്‌ ഉമ്മനും അന്തോണിയും എതിരായപ്പോൾ ദേ ഇപ്പോൾ മുരളി രക്തസാക്ഷിയെയും കൊണ്ട്‌ പൊന്തിയിരിക്കുകയാണല്ലേ…? സത്യസന്ധത പോയിട്ട്‌ സാമാന്യ മര്യാദയുണ്ടായിരുന്നെങ്കിൽ ഇതൊന്നും ഇപ്പോൾ വിളിച്ചു പറയരുതായിരുന്നു. കള്ളനു കഞ്ഞിവച്ചവൻ എന്ന പേര്‌ ഒരാഭരണമായി ഇപ്പോൾ കിട്ടിയിട്ടുണ്ടല്ലോ…

Generated from archived content: news2_may30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here