പത്‌മജയുടെ വീട്ടിൽ വൈദ്യുതി മോഷണം

ഡി.ഐ.സി നേതാവ്‌ കെ.കരുണാകരന്റെ മകൾ പത്‌മജ വേണുഗോപാലിന്റെ വീട്ടിലെ വൈദ്യുതി മോഷണം വിജിലൻസ്‌ പിടിച്ചു. കൊച്ചി പനമ്പിളളി നഗറിലെ വസതിയിലാണ്‌ മീറ്റർ കേടുവരുത്തി വൈദ്യുതി മോഷ്‌ടിക്കുന്നത്‌ പിടികൂടിയത്‌. ഏതാണ്ട്‌ ഒരുലക്ഷം രൂപയോളം നഷ്‌ടമാണ്‌ ഈ വകയിൽ ഇലക്‌ട്രിസിറ്റി ബോർഡിന്‌ ഉണ്ടായിരിക്കുന്നത്‌.

മറുപുറംഃ കഷ്‌ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്നാണല്ലോ ചൊല്ല്‌. ഏതാണ്ട്‌ അതുപോലെതന്നെയാണ്‌ കരുണാകരന്റെയും മക്കളുടെയും ഗതി. അച്‌ഛനും നേരാങ്ങളയ്‌ക്കും പത്തുപൈസയുടെ വരുമാനമില്ലാത്ത കാലമാണ്‌. കെട്ട്യോന്‌ കിട്ടുന്ന ചില്ലറ ലിപ്‌സ്‌റ്റിക്‌ വാങ്ങാൻ തികയുന്നില്ല. മക്കൾക്കും പേരമക്കൾക്കും ചെലവിന്‌ വേറെ കൊടുക്കണം. അച്‌ഛന്റെ അടിയന്തരാവസ്ഥക്കാലമാണെന്ന്‌ കരുതി ചെയ്‌തുപോയതാണേ, കാലം മാറിയതും അച്യുതാനന്ദൻ മുഖ്യമന്ത്രിയായതും പത്രം വായിക്കാത്തതുകൊണ്ട്‌ അറിയാതെ പോയി. ടി.വി. തുറന്നാൽ സീരിയൽ മാത്രമേ കാണൂ എന്ന പ്രത്യേകതയും… ങാ ഇനി ലക്ഷങ്ങൾ അടച്ചാൽ വെളിച്ചത്തിരുന്ന്‌ ഊണു കഴിക്കാം… അച്ഛനോടും ആങ്ങളയോടും പറഞ്ഞ്‌ പാട്ടപ്പിരിവിനുളള പദ്ധതി തയ്യാറാക്കൂ… ഡി.ഐ.സിക്കാർക്ക്‌ വേറെ പണിയൊന്നും ഇല്ലല്ലോ…!

Generated from archived content: news2_may30_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here