വിതുര പെൺവാണിഭക്കേസിൽ പ്രധാനപ്രതി ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിനേയും രണ്ടാം പ്രതി തിരുവനന്തപുരം സ്വദേശി ശോഭനയെയും സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു. പെൺകുട്ടിയുടെ സമ്മതമില്ലാതെ ലൈംഗികബന്ധം പുലർത്തിയെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് കോട്ടയം സ്പെഷ്യൽ കോടതി ജഡ്‌ജി എം.കെ. ബാബുരാജ് വിധിയിൽ പറഞ്ഞു. ഒടുവിൽ സത്യം ജയിച്ചുവെന്ന് കുറ്റവിമുക്തനായ് കോടതിയ്‌ക്കു പുറത്തിറങ്ങിയ ജഗതി ജനക്കൂട്ടത്തോടും മാധ്യമപ്രവർത്തകരോടും പറഞ്ഞു.
മറുപുറം ഃ
പി.ജെ. കുര്യൻ, കുഞ്ഞാലിക്കുട്ടി…ജഗതി ശ്രീകുമാർ അങ്ങിനെ നിഷ്‌കളങ്കരുടെ എണ്ണം പെരുകുകയാണ്. ഇവരെല്ലാം നിരപരാധികൾ തന്നെ എന്നു വിശ്വസിക്കാം. എങ്കിലും ഒഴുക്കെല്ലാം പടിഞ്ഞാറോട്ട് എന്നപോലെ കാശുകാരും അധികാരികളും ഇത്തരം കേസുകളിൽ ഒന്നാകെ നിരപരാധികൾ ആകുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല. ഇരയാകപ്പെട്ട പെങ്കുച്ചങ്ങളോട് ഒരു കാര്യം പറഞ്ഞോട്ടെ… അച്ചടക്കത്തോടെ കുടുംബത്തിൽ ഒതുങ്ങി ജീവിച്ചാൽ നിങ്ങൾക്ക് നന്ന്. അല്ലേൽ പർദയും സാരിയും മറച്ച് കോടതിയായ കോടതി മുഴുവൻ കയറേണ്ടിവരും… സ്‌ത്രീവിമോചനക്കാരും, ബാക്കിയുള്ള ഇത്തിരി മനുഷ്യസ്നേഹികളും വിചാരിച്ചാൽ ഒന്നും നടക്കാൻ പോകുന്നില്ല.
ഇനി നമുക്ക് ദൈവത്തിന്റെ കോടതിയിൽ കാണാം… അത് അങ്ങേരുടെ ലോകത്തിലായതിനാൽ ശിക്ഷയും അതിന്റെ കാഠിന്യവും ഭൂമിയിൽ ഉള്ളവർ അറിയില്ലല്ലോ…ചിലപ്പോൾ അവിടെയും ഇത്തരക്കാർക്കാകും സ്വർഗരാജ്യം….
Generated from archived content: news2_may29_07.html