ബി.ജെ.പിയിലെ സമുന്നത നേതാവും സന്യാസിനിയുമായ ഉമാഭാരതി കാഷായവേഷം മാറ്റി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മെറൂണിൽ വെളളപ്പുളളി ഉളള സൽവാറും കമ്മീസും ധരിച്ചാണ് ഉമ ഡൽഹിയിലെ മധ്യപ്രദേശ് ഭവനിൽ പത്രസമ്മേളനത്തിന് എത്തിയത്. പോലീസുകാർ എല്ലായ്പ്പോഴും യൂണിഫോം ധരിക്കാത്തതുപോലെ, സന്യാസിമാർക്കും ഇടയ്ക്ക് യൂണിഫോം ഉപേക്ഷിക്കാം എന്നായിരുന്നു ഇതേക്കുറിച്ച് ഉമയുടെ മറുപടി.
മറുപുറംഃ ഓം… ശാന്തി…! പോലീസുകാർ യൂണിഫോം മാറുന്നതുപോലെയൊക്കെ ആയിക്കൊളളൂ…. പക്ഷെ അവരുടെ മറ്റുചില പരിപാടികൾ മാത്രം ഉൾക്കൊളളരുതേ… സൽവാറും കമ്മീസും വരെ കുഴപ്പമില്ല…. നാളെയൊരിക്കൽ ജീൻസും ടീഷർട്ടും ധരിച്ച് പ്രത്യക്ഷപ്പെടാതിരുന്നാൽ മതി. എന്തൊക്കെ സന്യാസിത്തരങ്ങൾ ജനം കാണണം? പറഞ്ഞിട്ടു കാര്യമില്ല…. പാർട്ടിയിൽ സ്ഥാനം പോയാൽ പെണ്ണിനു പുല്ലുവില…, അവൾ പോലീസായാലും എത്ര കൊടിമൂത്ത സന്യാസിനിയായാലും. സഹതാപം കുറച്ചു സ്വീകരിക്കുമോ ആവോ….
Generated from archived content: news2_may27.html