ശരത്‌പവാറിനെ കാണാൻ ഡൽഹിയിലെത്തിയ കെ.കരുണാകരനെതിരെ കരിങ്കൊടി പ്രതിഷേധം. കേന്ദ്രമന്ത്രി വയലാർ രവിയുടെ ചെറുമകന്റെ ചോറൂണിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധികർമ്മങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് കരുണാകരൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് കേരള സമത്വ വാദി സംഘടനയുടെ പേരിൽ പത്തോളം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരുണാകരൻ അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരിങ്കൊടിക്കാർ മുദ്രാവാക്യവും ഉയർത്തി.
മറുപുറം ഃ
കരിങ്കൊടിക്കാരേ, മന്ത്രി സുധാകരന്റെ ഭാഷയിൽ നിങ്ങൾ വെറും കൊഞ്ഞാണന്മാർ ആയിപ്പോയല്ലോ… കരുണാകരനും മകനും പറയുന്നത് നാട്ടുകാർ പോയിട്ട് വീട്ടുകാരുപോലും മൈൻഡുചെയ്യാത്ത സമയത്താണ് നിങ്ങളുടെ കരിങ്കൊടി. കാലം കുറെയായി കരുണാകരനെതിരെ ഒരു പ്രതികരണമെങ്കിലും വന്നിട്ട്. ദിവസവും രണ്ടുനേരമെങ്കിലും കരിങ്കൊടി കണ്ടിരുന്ന ആളാണ്. ഇപ്പോൾ എന്തുപറഞ്ഞാലും കരിങ്കൊടി പോയിട്ട് ഒരു ഈർക്കിൽ പോലും കേരളത്തിൽ ആരും എടുക്കുന്നില്ല. കാലം മാറിയത് ഡൽഹിയിലെ കരിങ്കൊടി സുഹൃത്തുക്കൾ അറിഞ്ഞില്ലേ. വഴിയിൽ കിടക്കുന്ന പാമ്പാണ്. വെറുതെ എടുത്ത് മടിയിൽ വയ്‌ക്കല്ലേ…
Generated from archived content: news2_may23_07.html