പ്രധാനമന്ത്രി പദം നിരസിക്കാനുളള കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം ഉചിതമായെന്ന് മക്കൾ രാഹുലും പ്രിയങ്കയും പറഞ്ഞു. പദവികളേക്കാൾ സേവനത്തിനാണ് അമ്മ പ്രാധാന്യം കൊടുക്കുകയെന്നും ഇവർ അഭിപ്രായപ്പെട്ടു.
മറുപുറംഃ- വാർത്തയറിഞ്ഞ് മലയാളികൾ സംഗതി ശരിവച്ചു. ഫിലിം ചേംബർ എന്തു പറഞ്ഞാലും ‘അമ്മ’യുടെ നിലപാട് മാറ്റില്ലെന്നത് സത്യമായ കാര്യം….നടി പ്രിയങ്കയുടെ പ്രസ്താവന കറക്‌ട് സമയത്തുതന്നെ….. ഈ രാഹുലാരാണപ്പാ….നടനോ അതോ സംവിധായകനോ….?
ഈശ്വര….സകല പ്രവചനക്കാരും പറഞ്ഞതിനെ പൊളിച്ച് കോൺഗ്രസിനു കസേര കൊടുത്തത് അബദ്ധമായല്ലോ…?
Generated from archived content: news2_may19.html