വിദ്യാസാഗറിന്‌ മാനസിക വിഭ്രാന്തി ഃ വെളളാപ്പളളി

മാനസിക വിഭ്രാന്തിയുളളപോലെയാണ്‌ എസ്‌.എൻ.ഡി.പി യോഗം പ്രസിഡന്റ്‌ വിദ്യാസാഗർ പ്രവർത്തിക്കുന്നതെന്ന്‌ യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ആരോപിച്ചു. തന്നെ കറവപ്പശുപോലെ കണ്ടയാളാണ്‌ വിദ്യാസാഗർ. അദ്ദേഹത്തിന്റെ എറണാകുളത്തെ ഓഫീസുവരെ തന്റെ ശ്രമഫലമായാണ്‌ ലഭിച്ചത്‌. പ്രസിഡന്റായതിനുശേഷം വീട്ടിലെ ആടിനും പൂച്ചയ്‌ക്കുമൊഴിച്ച്‌ സകലർക്കും ഉദ്യോഗം വാങ്ങിക്കൊടുത്തു. കാറും മറ്റ്‌ സൗകര്യങ്ങളും സ്വന്തമാക്കി. കൂടെനിന്ന്‌ നേടാവുന്നതെല്ലാം നേടിയശേഷം കരിവാരിത്തേയ്‌ക്കുന്നത്‌ തറപ്പരിപാടിയാണ്‌. എങ്കിലും തെറ്റുതിരുത്തി വിദ്യാസാഗർ തിരിച്ചുവരണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും വെളളാപ്പളളി വ്യക്തമാക്കി.

മറുപുറംഃ- ചക്കിക്കൊത്ത ചങ്കരൻ…. കൂടെ നിന്നാൽ ഇതൊക്കെ കിട്ടുമല്ലേ….ദേവസ്വം ബോർഡ്‌ അനുയായി ശ്രീകുമാറിനും കൈനിറയെ ലഭിക്കുന്നുണ്ടാകണം….പറഞ്ഞിട്ട്‌ കാര്യമില്ല വെളളാപ്പളളീ, പണത്തിനുമേൽ പരുന്തും പറക്കില്ലെങ്കിലും, കൂടെ നിന്ന ചില പാരകൾ പറന്നേക്കും. സൂക്ഷിച്ചോ വിദ്യാസാഗർ ഒരു രോഗ ലക്ഷണം മാത്രം….രോഗം കൂടെതന്നെ ഉണ്ടാകും….തമ്മിൽതല്ലി കോൺഗ്രസ്‌ തകർന്നതുപോലെ എസ്‌.എൻ.ഡി.പി തകർക്കല്ലേ….ഒരുപാട്‌ സാധുജനങ്ങളുടെ വിയർപ്പ്‌ അതിലുണ്ട്‌…. അതൊക്കെ പറഞ്ഞാൽ തലപ്പത്തിരിക്കും തലൈവൻമാർക്ക്‌ മനസ്സിലാകുമോ?

Generated from archived content: news2_may17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here