മൂന്നാർ ദൗത്യസംഘത്തിന്‌ മാറ്റമില്ല

മൂന്നാർ കുടിയൊഴിപ്പിക്കൽ ദൗത്യസംഘത്തെ മാറ്റണമെന്ന ആവശ്യത്തിൽ നിന്നും സി. പി. ഐ. യും ആർ. എസ്‌. പി.യും സി. പി. എമ്മിലെ ഒരു പ്രബല വിഭാഗവും പിൻവാങ്ങി. ഇതോടെ ദൗത്യസംഘത്തിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തിലേയ്‌ക്ക്‌ ഗവൺമെന്റ്‌ എത്തി. എന്നാൽ ദൗത്യസംഘത്തിന്റെ പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കാൻ റവന്യുവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത. പി. ഹരനെ നിയമിച്ചേക്കും.

മറുപുറം ഃ

മൂന്നാറിൽ വെടിക്കെട്ട്‌ നടക്കുമ്പോഴാണ്‌ ചിലർ മുഖ്യമന്ത്രിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്‌. ഇങ്ങനെ ഉടുക്കുമായി ചെന്നാൽ ജനം ഇവരെ തലമുട്ടയടിച്ച്‌ പുള്ളി കുത്തി വിടുമെന്ന്‌ തീർച്ച. ഭരണകക്ഷിയുടെ ആപ്പീസുവരെ പൊളിച്ചിട്ടും അവരടക്കം സകലർക്കും വി. എസ്സിനു പുറകെ മാർച്ചു ചെയ്യേണ്ടി വന്നില്ലേ. സർക്കാരിന്റെ സകല ചെയ്തികളേയും കോടതികൾ എതിർക്കുന്ന കാലത്താണ്‌ മൂന്നാറ്‌ ഹർജികളിൽ കോടതികൾ വി. എസ്സിനൊപ്പം നിന്നത്‌. ഏതായാലും കിട്ടിയ അവസരം ഗംഭീരമാക്കിയതിൽ വി. എസ്സിനും ദൗത്യസേനാംഗങ്ങൾക്കും അഭിനന്ദനം.

Generated from archived content: news2_may16_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here