പ്രധാനമന്ത്രിപദം കരുണാകരൻ നിഷേധിച്ചത്‌ കേരളത്തിന്റെ നഷ്‌ടംഃ എ.സി.ജോസ്‌

പ്രധാനമന്ത്രിപദം വാഗ്‌ദാനം ചെയ്‌തപ്പോൾ അത്‌ കരുണാകരൻ സ്വീകരിക്കാതിരുന്നത്‌ വലിയ കഷ്‌ടമായെന്നും, അത്‌ കേരളത്തിന്‌ വലിയ നഷ്‌ടമായിപ്പോയെന്നും കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.സി.ജോസ്‌ പരിഹസിച്ചു. കരുണാകരനെ പ്രധാനമന്ത്രിയാക്കാമെന്ന്‌ ആരെങ്കിലും പറഞ്ഞതായി താൻ കേട്ടിട്ടില്ലെന്നും ജോസ്‌ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‌ ഇന്ദിരാഗാന്ധിയിൽ നിന്നും ലഭിച്ച രാഷ്‌ട്രപതിസ്ഥാന വാഗ്‌ദാനത്തെക്കുറിച്ചും കേട്ടറിവില്ലെന്നും ജോസ്‌ പറഞ്ഞു.

മറുപുറംഃ എന്താ ജോസ്‌സാറെ ഇങ്ങനെയൊക്കെ, ക്ഷീണകാലമായപ്പോൾ സകലരും കരുണാകരന്റെ മേൽ കുതിര കയറുകയാണല്ലോ… അക്കാലത്ത്‌ ഡൽഹിയിലൂടെ കറങ്ങുമ്പോൾ, ചില്ലറ തന്നാൽ പ്രധാനമന്ത്രിപദമോ രാഷ്‌ട്രപതിസ്ഥാനമോ തരാം എന്ന്‌ ഏതെങ്കിലും വിവരദോഷി കരുണാകരനോട്‌ പറഞ്ഞിട്ടുണ്ടാകും. പിളേളരുടെ മനസ്സുപോലെയല്ലേ, പാവം സത്യമെന്നു കരുതിക്കാണും.

പിന്നെ പ്രായമാകുമ്പോൾ ജോസും പിച്ചും പേയും പറയും, ഞാൻ ഒരു വ്യക്തിയല്ലെന്നും ഒരു പ്രസ്ഥാനമായിരുന്നെന്നുമൊക്കെ… എല്ലാം മനുഷ്യരുടെ ഒരവസ്ഥയാ…

Generated from archived content: news2_may13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here