വെളളാപ്പളളി ആരോപണം പിൻവലിക്കണംഃ ഷാനവാസ്‌

വെളളാപ്പളളി നടേശൻ തനിക്കെതിരെ നടത്തിയ അഴിമതി ആരോപണങ്ങളും മറ്റും പിൻവലിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ എം.എ.ഷാനവാസ്‌ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകളുടെ നിയമന കാര്യത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുളള വെളളാപ്പളളിയുടെ ചേതോവികാരത്തിനു കാരണം തനിക്ക്‌ അജ്ഞാതമാണെന്നും ഷാനവാസ്‌ പറഞ്ഞു. ആരോപണത്തിനു പിന്നിൽ പ്രവർത്തിച്ചത്‌ മുരളീധരനാണോ എന്ന്‌ തനിക്കറിയില്ലെന്നും ഷാനവാസ്‌ പറഞ്ഞു.

മറുപുറംഃ എന്തിനാ വെളളാപ്പളളി ഈ ഗതികെട്ടവന്റെമേൽ കുതിര കയറുന്നത്‌. അഞ്ചുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും അഞ്ചുതവണയും തോറ്റു തൊപ്പിയിട്ട പാവത്താനാണ്‌ ഷാനവാസ്‌. പിന്നെ ചില്ലറ സഹായവുമൊക്കെയായി മുഖ്യമന്ത്രിയ്‌ക്കും കെ.പി.സി.സി രാജാക്കന്മാർക്കും സേവചെയ്‌ത്‌ ജീവിതം കഴിക്കുന്നുവെന്നു മാത്രം. പിടിച്ചു നിൽക്കണമെങ്കിൽ ചില വാക്‌പ്രയോഗങ്ങളും വേണ്ടിവരും….

എങ്കിലും, വെളളാപ്പളളിയെ കണ്ട്‌ മുരളീധരനും, മുരളീധരനെ കണ്ട്‌ വെളളാപ്പളളിയും പത്തിയാട്ടുന്നത്‌ നല്ലതിനല്ല എന്നുമാത്രമാണ്‌ ഷാനവാസ്‌ പാവത്തിന്റെ ഉപദേശം.

Generated from archived content: news2_may11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here