കോൺഗ്രസിൽനിന്നും സസ്‌പെന്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് മരണംവരെ നിരാഹാരസമരം ചെയ്യുമെന്ന് ശരത്‌ചന്ദ്രപ്രസാദ്. സോണിയാഗാന്ധിയ്‌ക്കെതിരെ പ്രതികരിച്ച മുരളിക്ക് മന്ത്രിസ്ഥാനവും സത്യം പറഞ്ഞ തനിക്ക് സസ്‌പെൻഷനുമാണ് കിട്ടിയത്. ഇത് കാട്ടുനീതിയാണ്. ശരത്‌ചന്ദ്രപ്രസാദ് വ്യക്തമാക്കി.
മറുപുറംഃ- പൊന്നു പ്രസാദേ….ആവശ്യമില്ലാത്ത കഠിനതീരുമാനങ്ങൾ എടുത്തുപൊക്കല്ലേ….ഒടുവിൽ തെരുവുപട്ടി ഭക്ഷണം കഴിക്കാതെ ഉണങ്ങി ചത്തതുപോലെയാകും….നിരാഹാരമൊക്കെ പഴയ ഗാന്ധി ഏർപ്പാടല്ലേ…അത് വെളളക്കാർക്കെതിരെയാകാം…പക്ഷെ കരുണാകരനും മുരളിക്കുമെതിരെ യോജിക്കില്ല… നല്ല വല്ല പാരവെപ്പോ, തൊഴുത്തിൽ കുത്തോ, നാറിയ ഭാണ്ഡമഴിക്കലോ മറ്റോ ആകാം…ചന്തയിലെ തല്ലിന്റെ ഇടയ്‌ക്ക് വേദോപദേശത്തിന് എന്തു സ്ഥാനം….ഭാണ്ഡം അഴിക്ക് പ്രസാദേ…പ്ലീസ്….
Generated from archived content: news2_march25.html