ചലച്ചിത്രതാരവും കൈരളിടിവി ചെയർമാനുമായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാന്റ് അംബാസഡറാവുന്നത് ശരിയല്ലെന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്ന കോളക്കമ്പനിയുടെ പണം മമ്മൂട്ടിയെപ്പോലെയുളള ഒരാൾ കൈപ്പറ്റുന്നത് തെറ്റാണ്. അദ്ദേഹം ഇതിൽനിന്ന് പിന്മാറുമെന്നാണ് ഞാൻ കരുതുന്നത്. വി.എസ് കൂട്ടിച്ചേർത്തു.
മറുപുറംഃ- ഇതാരോടാണീ പറയുന്നത് മമ്മൂട്ടിയോടൊ?…കമഴ്‌ന്നു വീണാൽ കാൽ പണം എന്നാ പുളളിയുടെ ലൈൻ. സിനിമാവ്യവസായം തകർന്നു തരിപ്പണമായി എന്നു വിലപിക്കുമ്പോഴും അവിടന്നു കിട്ടിയ പത്തുപൈസാപോലും ടിയാൻ സിനിമയിൽ മുടക്കിയിട്ടില്ല.. അതൊക്കെ പതിനാറുതരം ബിരിയാണിവച്ച് മകളുടെ കല്യാണം നടത്താൻ ഉപയോഗിക്കാനുളളതാ…. കുഴപ്പമില്ല വി.എസ്സേ….കൈരളിക്ക് കൊക്കകോളയുടെ പരസ്യം വേണ്ടുവോളം കിട്ടും, വേണമെങ്കിൽ താങ്കൾക്കും പരസ്യത്തിൽ ഒരു റോൾ കിട്ടിയേക്കും… ആളെ അറിഞ്ഞുവേണം കഞ്ഞിവിളമ്പാൻ…മമ്മൂട്ടി എന്നു കേട്ടപ്പം കൈരളിയുടെ തലപ്പത്ത് കേറ്റിവച്ചില്ലേ…?
മമ്മൂട്ടി ഏതായാലും കോളക്കമ്പനിയിൽ നിന്നല്ലേ പണം വാങ്ങാൻ പോകുന്നത്….മണിച്ചന്റെ മാസപ്പടി കുറ്റപത്രം ശരിയായിട്ടുണ്ട്… ഭാർഗ്ഗവി തങ്കപ്പൻ, കടകംപളളി, സത്യനേശൻ സഖാക്കളുടെ ഫോട്ടോ മനോരമയിൽ നന്നായി അടിച്ചുവന്നിട്ടുണ്ട്.
Generated from archived content: news2_march23.html