സി.പി.എം. നേതാക്കൾക്ക്‌ ഈശ്വരവിശ്വാസം പാടില്ല ഃ തോമസ്‌ ഐസക്ക്‌

സി.പി.എം. നേതാക്കൾ ഈശ്വരവിശ്വാസത്തിന്‌ അതീതമായി പ്രവർത്തിക്കണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. ദൈവവിശ്വാസികളായ നിരവധി പ്രവർത്തകർ പാർട്ടിയിലുണ്ടെങ്കിലും ഏരിയാ കമ്മറ്റിമുതൽ മുകളിൽ പ്രവർത്തിക്കുന്ന നേതാക്കൾക്ക്‌ ഈശ്വരവിശ്വാസം പാടില്ല. ചില സി.പി.എം. അംഗങ്ങൾ നിയമസഭയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത സംഭവത്തെപ്പറ്റി ആരോപണം ഉന്നയിച്ചതിന്‌ നിയമസഭയിൽ വച്ച്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

മറുപുറം ഃ ഇത്തരം മൂത്ത സഖാക്കൾക്കുവേണ്ടി ഭാര്യയും മക്കളും വേണ്ടപോലെ ദൈവാരാധന നടത്തുന്നുണ്ടല്ലോ… പൂമൂടലും പോട്ടയിൽ പോകലുമൊക്കെ അവർ ശരിക്കു നടത്തുന്നതുകൊണ്ടാണ്‌ നിലപാടുകളിൽ 180 ഡിഗ്രിയുടെ തിരിവുണ്ടായിട്ടും ഈ മന്ത്രിസഭ നിലനിന്നുപോകുന്നത്‌. സാമ്രാജ്യത്വത്തെ എ.ഡി.ബി വഴി കേരളത്തിൽ പനിനീരു തളിച്ച്‌ സ്വീകരിക്കാമെങ്കിൽ സകല പാർട്ടി മെമ്പർമാർക്കും ഏത്‌ ചാത്തൻസേവാ മഠത്തിലും പോകാം. സാമ്രാജ്യത്വത്തേക്കാളും ഭീകരൻമാരല്ലല്ലോ പാവം ദൈവങ്ങൾ? അങ്ങ്‌ പള്ളിയിൽ പോയില്ലെങ്കിലും കുടുംബക്കാരോടൊക്കെ മുട്ടിപ്പായി പ്രാർത്ഥിക്കാൻ പറയൂ… ജനം ഇളകി തുടങ്ങിയിട്ടുണ്ട്‌.

Generated from archived content: news2_mar9_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here