‘എ’ ഇപ്പോൾ സിനിമകളിൽ മാത്രംഃ കരുണാകരൻ

കോൺഗ്രസിൽ ‘എ’ഗ്രൂപ്പ്‌ എന്നൊന്ന്‌ ഇല്ലെന്നും ‘എ’ ഇപ്പോൾ സിനിമകളിൽ മാത്രമാണെന്നും, ഈയിടെയായി ‘എ’ സിനിമകൾ കുറവാണെന്നും കോൺഗ്രസ്‌ നേതാവ്‌ കെ.കരുണാകരൻ പറഞ്ഞു. മുരളീധരനും പത്‌മജയ്‌ക്കും സ്ഥാനമാനങ്ങൾ നേടി ‘ഐ’ ഗ്രൂപ്പിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്‌ പകരം ഒരുമുഴം കയർ ചെലവാക്കുന്നതാകും നല്ലതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ പത്രലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നല്‌കുകയായിരുന്നു കരുണാകരൻ.

മറുപുറംഃ റാലികൾ കഴിയുമ്പോൾ കോൺഗ്രസുകാരെല്ലാവരും ചേർന്ന്‌ അച്ചൂനെയും മകനേയും ഉടുതുണിയില്ലാതെ നടത്തിച്ച്‌ ‘എ’ സിനിമകളുടെ പോസ്‌റ്റർ പോലെയാക്കുമോ…? മുണ്ടൂരാൻ മിടുക്കനായ മകൻ സ്വയംതന്നെ ‘എ’ പോസ്‌റ്ററാകാനും മതി.

ഒരു മുഴം കയറിന്റെ വില കളയല്ലേ ലീഡറേ… കയറിനുമുണ്ട്‌ കുറച്ചൊക്കെ അഭിമാനം.

Generated from archived content: news2_mar9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here