എ.ഡി.ബി – മന്ത്രിമാരുമായി തർക്കമില്ല ഃ മുഖ്യമന്ത്രി

എ.ഡി.ബി. കരാർ സംബന്ധിച്ച്‌ മന്ത്രിസഭയിൽ യാതൊരു തർക്കവുമില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച്‌ പ്രതിപക്ഷം ഉയർത്തുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ബി. വായ്‌പ സംബന്ധിച്ച്‌ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെ അപകീർത്തിപ്പെടുത്താനുമാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വി.എസ്‌.കുറ്റപ്പെടുത്തി.

മറുപുറം ഃ ഇനി തർക്കത്തിനങ്ങോട്ട്‌ ചെന്നാൽ മതി. മുഖ്യമന്ത്രി വി.എസിനെ പിന്നെ വല്ല രാഷ്‌ട്രീയവൃദ്ധ മന്ദിരത്തിലാകും കാണുക. കൊടുങ്ങല്ലൂർ കാവിലെ മീനഭരണിക്കാലം പോലുള്ള പൂരപ്പാട്ടും കോമരം തുള്ളലുമായിരുന്നില്ലേ കുറച്ചുനാൾ മുമ്പുവരെ എ.ഡി.ബി.ക്കാരോട്‌ നാം കാണിച്ചത്‌. പിന്നെ ഗതിയില്ലെന്നു വന്നപ്പോൾ ഉപദേശിയുടെ റോൾ എടുത്തു എന്നുമാത്രം അല്ലേ. സുതാര്യം എന്ന വാക്ക്‌ ഉപയോഗിച്ചുപയോഗിച്ച്‌ ഒടുവിൽ ഒന്നും കാണാനാകാത്ത പോലെയാണ്‌ എ.ഡി.ബി. കരാറിപ്പോൾ. ചില അട്ടകളെ പിടിച്ച്‌ മെത്തയിൽ കിടത്തിയാൽ സുഖമായിട്ടുറങ്ങും എന്നതിനുദാഹരണമാണ്‌ ഈ എൽ.ഡി.എഫ്‌. ഭരണം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുഭാഗം തന്നെ വറുത്തടിക്കണം അല്ലേ… ഗതിമുട്ടിയാൽ വി.എസ്‌. എ.ഡി.ബി. വായ്‌പയും തിന്നും.

Generated from archived content: news2_mar7_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here