മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ സി.പി.എം പ്രയോഗിച്ചത് മതപ്രീണന തന്ത്രമായിരുന്നുവെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി കുറ്റപ്പെടുത്തി. അവിടുത്തെ പോസ്‌റ്ററുകളിൽവരെ ഇത് പ്രതിഫലിച്ചിരുന്നു. കെ.എ.പി.ടി. യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആന്റണി.
മറുപുറംഃ- ഈ പറഞ്ഞത് കോൺഗ്രസുകാരൻ ആന്റണിസാർ തന്നെയല്ലേ….പണ്ട് പളളിക്കാരെ പിടിച്ച് വിമോചന പരിപാടി നടത്തിയ ദേഹം?…സാറെ കാലം കുറെക്കഴിഞ്ഞു. കമ്യൂണിസം മതത്തിനെതിരല്ലെന്ന് തത്‌കാലം ആചാര്യവേഷമണിഞ്ഞ പിണറായി തന്നെ പറഞ്ഞുവല്ലോ….ആദർശമൊക്കെ അങ്ങ് വിപ്ലവം വന്നുകഴിഞ്ഞിട്ട് എന്നതാണ് പുതിയ സി.പി.എം ലൈൻ….അല്ലാതെ നിസ്സാര കാര്യങ്ങൾ കുത്തിപ്പൊക്കി ഭരണസാധ്യത കളയാൻ ഓനൊന്നും തയ്യാറല്ല ആന്റണിസാറേ….
Generated from archived content: news2_mar4.html