രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട പി.വി.അബ്‌ദുൾ വഹാബിന് കോഴിക്കോട് മുസ്ലീംലീഗ് ജില്ലാകമ്മറ്റി നല്‌കിയ സ്വീകരണത്തിൽ സി.പി.എം ജില്ലാസെക്രട്ടറിയടക്കമുളള സി.പി.എമ്മുകാർ പങ്കെടുത്തത് തെറ്റായെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. കോടീശ്വരന്മാരുടെ പിറകെ പോകുന്ന മറ്റുപാർട്ടികളെപ്പോലെ ഇടതുപാർട്ടികളും നീങ്ങുന്നുവെന്ന് തെറ്റിദ്ധരിക്കാൻ ഇത്തരം നടപടികൾ സഹായിക്കുമെന്നും വി.എസ്.സൂചിപ്പിച്ചു.
മറുപുറംഃ- വഹാബ്, ടാറ്റ, ബിർല എന്നീ കോടീശ്വരജീവികളെ നമ്മൾ വണങ്ങേണ്ട കാര്യമില്ല സഖാക്കളെ, നമുക്ക് കാശുതരാൻ ലോകബാങ്കും റിച്ചാർഡ് ഫ്രാങ്കിയുമൊക്കെ നിരന്നു നിൽക്കുകയല്ലേ…കാശു മേടിച്ചതിനുശേഷവും നമുക്കവരെ നല്ല പുളിച്ച തെറിയും വിളിക്കാം…കണ്ടില്ലേ റിച്ചാർഡ് ഫ്രാങ്കിയുടെ പാണനായ തോമസ് ഐസക് ഇപ്പോഴും പാർട്ടിയിൽ ശിങ്കത്തെപ്പോലെ കവാത്ത് നടത്തുന്നത്….പാവം വി.എസ്സുമാത്രം ബാക്കി….
Generated from archived content: news2_mar31.html