മുഖ്യമന്ത്രി അസംബന്ധം പറയുന്നു ഃ കെ.എം. മാത്യു

കമ്മ്യൂണിസ്‌റ്റു സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ മലയാള മനോരമ കോൺഗ്രസ്‌ വഴി വിദേശപണം വാങ്ങിയെന്ന മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധവും അസംബന്ധവുമാണെന്ന്‌ മനോരമ ചീഫ്‌ എഡിറ്റർ കെ എം മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഇന്ത്യയിലെ മുൻ യു എസ്‌ സ്ഥാനപതിയായിരുന്ന പാട്രിക്‌ മൊയ്‌നിഹാൻ രചിച്ച പുസ്തകത്തിൽ കോൺഗ്രസിന്‌ അമേരിക്ക പണം കൊടുത്തു എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാൽ അതിന്റെ തുടർച്ചയായി പുസ്തകത്തിലില്ലാത്തൊരു കാര്യം അവതരിപ്പിച്ചുകൊണ്ട്‌ മനോരമ പണം കൈപ്പറ്റിയെന്ന്‌ വി എസ്‌ ധ്വനിപ്പിക്കുകയാണെന്നും മാത്യു പറഞ്ഞു.

മറുപുറം

കോഴിക്കള്ളന്റെ തലയിൽ കോഴിപ്പൂട എന്നു പറയുമ്പോഴേക്കും തല തപ്പിനോക്കുന്നതെന്തിന്‌… സി പി എമ്മും മനോരമയും അളിയന്മാരൊന്നുമല്ലല്ലോ ഇങ്ങനെ പറഞ്ഞതിൽ വേദനിക്കാൻ. നമുക്ക്‌ നമ്മുടെ സർക്കുലേഷൻ കൂടിയാൽ പോരെ… അത്‌ വേണ്ടുവോളമുണ്ട്‌. വി എസ്‌ അല്ലേ ഇതു പറഞ്ഞത്‌. അല്ലാതെ ഉമ്മൻചാണ്ടിയോ, ആന്റണിയോ അല്ലല്ലോ. മനോരമയെന്നു കേട്ടാൽ തുണിപൊക്കിക്കാണിക്കുന്ന സി പി എമ്മുകാരോട്‌ മറുപടി പറയാൻ ചെല്ലുന്ന മാത്യുച്ചായനെ വേണം പറയാൻ… വെറുതെ ഇനിയും തലയിൽ കോഴിപ്പൂട തപ്പിനോക്കല്ലേ….

Generated from archived content: news2_mar30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here