പൂവാലന്മാരെ പിടികൂടാൻ നഗരപ്രദേശങ്ങളിൽ മോട്ടോർസൈക്കിൾ പോലീസുകാരെ നിയമിച്ചു. ‘റോമിയോ’ എന്ന പേരിലറിയപ്പെടുന്ന ഈ മോട്ടോർസൈക്കിൾ പോലീസ് സംഘം ഇനി പൂവാലന്മാരെ തേടി നഗരങ്ങളിലൂടെ ചുറ്റിക്കറങ്ങും. ഇതിനായി 70 റോമിയോ പോലീസുകാരെയാണ് തയ്യാറാക്കിയിരിക്കുന്നത്. കോളേജുകൾ, സ്‌കൂളുകൾ, ട്യൂട്ടോറിയൽ കോളേജുകൾ, ബസ്‌സ്‌റ്റോപ്പുകൾ, ഓഫീസുകൾ എന്നിവയ്‌ക്കു സമീപം ചുറ്റിക്കറങ്ങുന്ന പൂവാലന്മാരെ കണ്ടാൽ ആദ്യം താക്കീതും പിന്നീട് സ്‌റ്റേഷനിൽ പിടിച്ചു കൊണ്ടുപോകുകയും ചെയ്യും. ജനങ്ങൾ തേടുന്ന ഏതു സഹായവും ലഭ്യമാക്കാനുളള ഏർപ്പാടും ഇവർ നടപ്പാക്കും, പ്രഥമ ശുശ്രൂഷയും നല്‌കും.
മറുപുറംഃ- ചക്കിന് വെച്ചത് കൊക്കിന് കൊളളാതിരുന്നാൽ മതിയായിരുന്നു… ഈ വാർത്തയ്‌ക്കൊപ്പം തന്നെ മറ്റൊരു വാർത്തയുമുണ്ടായിരുന്നു. ഐ.ജി.ഋഷിരാജ് സിംഗ് ക്ലീനറായി വേഷം മാറി കൈക്കൂലി വാങ്ങിയ ഹൈവേ പോലീസ് പെട്രോൾസംഘത്തെ പിടിച്ചത്. ഇനിയിപ്പോ ഈ റോമിയോമാരുടെ റൊമാൻസ് പിടിക്കാൻ ഐ.ജി. പെൺവേഷം കെട്ടേണ്ടിവരുമോ ആവോ? സംഗതി നല്ല സംഭവം തന്നെ. പക്ഷെ വേലിതന്നെ വിളവ് തിന്നാതിരുന്നാൽ മതി….
Generated from archived content: news2_mar3.html