എൻ.സി.പി.യുടെ എം.എൽ.എമാർ സർക്കാരിനെതിരെ നിയമസഭയിൽ വോട്ടുചെയ്യുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എൻ.സി.പി. അംഗങ്ങളായ എ. കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച് നിലപാടുകൾ സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
മറുപുറം ഃ ദൈവത്തെയോർത്ത് മുരളീധരാ, അവിവേകമൊന്നും കാണിക്കല്ലേ… നിങ്ങളുടെ അംഗങ്ങളെങ്ങാനും സർക്കാരിനെതിരെ വോട്ടു ചെയ്‌തുപോയാൽ മന്ത്രിസഭ അപ്പോ തന്നെ തകർന്നു തരിപ്പണമാകും കെട്ടോ.. കേരളമാകെ നിന്നു കത്തും. പിന്നെ സകല ഇടതുപക്ഷക്കാരും വന്ന് താങ്കളുടെ കാലു പിടിക്കേണ്ടിവരും. അങ്ങയുടെ പാർട്ടി കേരളത്തിൽ എന്തും തികഞ്ഞ സാധനമായതിനാൽ ഒന്നും പേടിക്കേണ്ടതില്ല. ഏതു മുന്നണിയും ആനയും അമ്പാരിയുമായല്ലേ സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്. പ്ലീസ്… സർക്കാരിനെ അനാഥമാക്കരുതേ…
ഇങ്ങനെയൊക്കെ സ്വപ്നം കണ്ടായിരിക്കും മുരളീധരൻ ഇത്രയും അഹങ്കാരിയായത്. ഒറ്റയ്‌ക്കുനിന്നാൽ സ്വന്തം വോട്ടുപോലും പെട്ടിയിൽ വീഴത്താവണ്ണം ശക്തമാണ് തന്റെ പാർട്ടിയെന്ന് മുരളീധരന് അറിയില്ലെന്നുണ്ടോ? മുറിയുമെന്ന് ഉറപ്പുള്ള മരത്തെ വെട്ടിയാൽ പോരെ… അല്ലാതെ വെറുതെ കല്ലേൽ വെട്ടി വാക്കത്തിയുടെ വായ്‌ത്തല കളയല്ലേ… അങ്ങിനെ ഒന്നുണ്ടെങ്കിൽ…
Generated from archived content: news2_mar2_07.html
Click this button or press Ctrl+G to toggle between Malayalam and English