തനിക്കെതിരെ ഗൗരിയമ്മ നടത്തിയ വിവാദ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് സി .പി .എം. സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. നിയമസഭയിൽ ഒരു ഭേദഗതിപോലും അവതരിപ്പിക്കാനറിയാതിരുന്ന വെളിയം ഇ. എം .എസ് സർക്കാർ വരുമ്പോൾ ജഡ്‌ജിയുടെ മകളെ പ്രേമിച്ചു നടക്കുകയായിരുന്നുവെന്നാണ് ഗൗരിയമ്മ ആരോപിച്ചത്.
മറുപുറം ഃ
കിട്ടേണ്ടത് കിട്ടിയപ്പോൾ കുട്ടപ്പൻ തട്ടിൻപ്പുറത്തായി…. ഇനിയൊരു മിണ്ടാട്ടവുമുണ്ടാകില്ല. ജനയുഗം ഇറങ്ങിയാൽ അതിൽ ബാല്യകാലസ്മരണകളോ, എന്റെ പ്രണയകാല ജീവിതമോ ഒക്കെ എഴുതി ജീവിതം തീർക്കാം. ചീഫ് എഡിറ്റർ ആക്കാത്തതുകൊണ്ട് വലിയ തിരക്കൊന്നും ഉണ്ടാകില്ല. പിന്നെ ദയവുചെയ്ത് തന്റെ വിപ്ലവ കഥകൾ എഴുതരുത്… ഗൗരിയമ്മ വീണ്ടും കഴുത്തിനു പിടിക്കും…. പ്രായമിതൊക്കെ ആയെങ്കിലും അവരുടെ നാവിന് വലിയ ബലക്കുറവൊന്നുമില്ല.
Generated from archived content: news2_mar29_07.html