വി.എസിന് സീറ്റ് വാങ്ങിക്കൊടുത്തത് ചില പത്രങ്ങളും ചാനലുകളുമാണെന്നും അതിനാൽ അദ്ദേഹത്തെ വിജയിപ്പിക്കേണ്ട ബാധ്യത അവർ ഏറ്റെടുക്കണമെന്നും ദേശാഭിമാനി ചീഫ് എഡിറ്റർ വി.വി. ദക്ഷിണമൂർത്തി തന്റെ പത്രത്തിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു. വി.എസ് മത്സരിക്കുന്നില്ലെന്ന ആദ്യ തീരുമാനം പുറത്തറിഞ്ഞ ഉടൻ പ്രതികരിച്ച പ്രൊഫ.എം.എൻ.വിജയൻ, രാവുണ്ണി, കെ.എൻ. രാമചന്ദ്രൻ, ബർലിൻ കുഞ്ഞനന്തൻ നായർ എന്നിവർക്ക് തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കണമെന്ന സദുദ്ദേശം ഉണ്ടായിരുന്നില്ലെന്നും ദക്ഷിണമൂർത്തി കുറ്റപ്പെടുത്തി.
മറുപുറംഃ ആരപ്പാ ഈ പറഞ്ഞത്, വി.എസിനെ വെട്ടി ദേശാഭിമാനി പത്രാധിപ സ്ഥാനം അലങ്കരിക്കുന്ന മാന്യദേഹമല്ലേ… വലിയ പുന്നാരത്തോടെയല്ലേ വി.എസിനെ നിങ്ങളൊക്കെയും വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. വെറുതെയെന്തിന് പല്ലിട കുത്തി സ്വയം നാറുന്നു. സോറി, പല്ലുണ്ടെങ്കിലല്ലേ കുത്താൻ പറ്റൂ…പല്ലെല്ലാം പിണറായിയും കൂട്ടരും തല്ലിക്കൊഴിച്ചിരിക്കുകയല്ലേ… എന്തു പറഞ്ഞാലും അത് വിഴുങ്ങാൻ. ങാ… പറഞ്ഞിട്ടു കാര്യമില്ല, അറിയാത്ത പണി ചെയ്യുമ്പോൾ ഇത്തരം വിവരക്കേടുകളും പുറത്തുവരും…. എങ്കിലും പാലോറ മാതേ; ഇതിനെയൊക്കെ സഹിക്കണമല്ലോ…?
Generated from archived content: news2_mar29_06.html