ഹസ്തരേഖാവിദഗ്‌ദ്ധനെ ആക്രമിച്ച്‌ സ്വർണ്ണവും പണവും കവർന്നു

പ്രശസ്‌ത ഹസ്തരേഖാവിദഗ്‌ദ്ധൻ ടി.എം.ആർ കുട്ടിയെ ആക്രമിച്ച മോഷണസംഘം 69 പവനും 14,000 രൂപയും ഒരു റാഡോവാച്ചും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ്‌ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ കിഴക്കേനടയിലെ എലൈറ്റ്‌ ടൂറിസ്‌റ്റ്‌ ഹോമിലാണ്‌ സംഭവം നടന്നത്‌. മാസങ്ങളായി ഇവിടെ താമസിച്ച്‌ ഹസ്തരേഖാഫലം പ്രവചനം നടത്തുകയായിരുന്നു കുട്ടി.

മറുപുറംഃ ഒരുപാടുപേരുടെ ഭാവിയും, ഭൂതവും, വർത്തമാനവും ഉളളം കൈയ്യിലിട്ട്‌ അമ്മാനമാടിയ കുട്ടി, സ്വന്തം കൈവെളളയിലെ വര നോക്കാൻ മറന്നുവോ? ധനനഷ്‌ടം, സ്വർണനഷ്‌ടം, റാഡോനഷ്‌ടം, മാനഹാനി എന്നിങ്ങനെ ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ടായിരുന്നല്ലോ? സുനാമിയും, കൊടുങ്കാറ്റും, തിരഞ്ഞെടുപ്പുഫലവും പ്രവചിക്കുന്നവർ സ്വന്തം ഗതികൂടി നേരത്തെ അറിഞ്ഞുവയ്‌ക്കാൻ അപേക്ഷിക്കുന്നു.

Generated from archived content: news2_mar29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here