റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി നീട്ടാൻ യുവതികളുടെ മരംകേറി സമരം

തിരുവനന്തപുരംഃ റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി നീട്ടുവാൻ വേണ്ടി മരത്തിൽ കയറി പ്രതിഷേധിച്ച യുവതികളെ പോലീസ്‌ അറസ്‌റ്റുചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി. വനിതാപോലീസ്‌ റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി മാർച്ച്‌ 31-ന്‌ തീരുകയാണ്‌. റാങ്ക്‌ ലിസ്‌റ്റിലുളള അഞ്ചുപേരാണ്‌ മരത്തിൽ കയറിയത്‌. ഇരുപത്തിയഞ്ചോളം പേർ മരത്തിന്‌ താഴെനിന്ന്‌ പ്രതിഷേധിച്ചു.

മറുപുറംഃ- “മരം ചാടി നടന്നൊരു കുരങ്ങൻ…” എന്ന പാട്ടും പാടി നടക്കുകയല്ലേ ഗതിയുളളൂ പെങ്ങന്മാരേ…പോലീസിൽ ജോലി കിട്ടിയിട്ട്‌ പ്രതിഷേധിച്ച വിനയയുടെ കഥ മക്കൾ കേട്ടിട്ടില്ലേ…ഇപ്പോൾ തെക്കുവടക്ക്‌ നടക്കുകയാ…ഇനിയിപ്പോ സെക്രട്ടറിയേറ്റിന്റെ മുകളിൽ കയറി ഇരുന്നാലും ‘ഹായ്‌ സർക്കസ്‌’ എന്നു പറയുന്നവരാ നമ്മെ ഭരിക്കുന്നത്‌….

Generated from archived content: news2_mar27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here