രാഹുൽ ഇന്ത്യയുടെ വാഗ്ദാനം ഃ കെ. കരുണാകരൻ

രാഹുൽഗാന്ധി ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്ന്‌ കെ. കരുണാകരൻ. കോൺഗ്രസിൽ നിന്ന്‌ പുറത്തുപോകേണ്ടിവന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തനിക്ക്‌ മകനെപ്പോലെയാണ്‌. തന്റെ ഡൽഹി യാത്രയ്‌ക്കുശേഷം ദേശീയ സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ സി പി ദേശീയ നേതാവ്‌ ശരത്‌പവാർ, സമാജ്‌വാദി പാർട്ടി നേതാവ്‌ അമർസിംഗ്‌, മുൻ കോൺഗ്രസ്‌ നേതാവ്‌ നട്‌വർസിംഗ്‌ എന്നിവരെ കാണുവാൻ ഡൽഹിയിലെക്ക്‌ പോകുന്നതിനു മുമ്പ്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ കരുണാകരൻ ഇങ്ങനെ പറഞ്ഞത്‌.

മറുപുറം

ഒരു മകനെകൊണ്ടുള്ള പൊല്ലാപ്പ്‌ തീർന്നിട്ടുനേരമില്ല. അപ്പോഴാണ്‌ രാഹുൽഗാന്ധി മകനെപ്പോലെയെന്നു പറഞ്ഞത്‌. രാഹുൽ മകനെപ്പോലെ എന്നു പറഞ്ഞാൽ മുരളീധരനെപ്പോലെ എന്നല്ലേ അർത്ഥം… ഈശ്വരാ… ഭാരതത്തിന്റെ ഒരു ഗതികേട്‌…. ഏതായാലും കാരണവര്‌ ഡൽഹിയിൽ പോയി വരട്ടെ… എന്തൊക്കെ രാഷ്‌ട്രീയമാറ്റങ്ങൾ ഉണ്ടാകുമെന്ന്‌ നമുക്ക്‌ കാണാം. ഒരു കാര്യം ഉറപ്പ്‌… പാപി ചെന്നയിടം പാതാളം എന്നാണ്‌ പഴഞ്ചൊല്ല്‌. പവാറും അമർസിംഗും നട്‌വറും തങ്ങളുടെ ജാതകം ഒന്നു നോക്കുന്നത്‌ നല്ലതാണ്‌. മാനഹാനിയും പണനഷ്ടവും വരാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്‌.

Generated from archived content: news2_mar26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here