നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഡി.ഐ.സി (കെ) കോൺഗ്രസിൽ ലയിക്കുമെന്ന് ധാരണയായി. തിരഞ്ഞെടുപ്പിൽ ടെലിവിഷൻ ചിഹ്നത്തിലാണ് ഡി.ഐ.സി മത്സരിക്കുക. തിരഞ്ഞെടുപ്പിനുളള കരാർ പ്രകാരം 17 സീറ്റുകൾ ഡി.ഐ.സിക്ക് കിട്ടും. മുരളീധരൻ മത്സരിക്കുകയാണെങ്കിൽ ഒന്നുകൂടി ലഭിക്കുന്നതാണ്. തങ്ങൾ ഒറ്റക്കെട്ടായി നില്‌ക്കുമെന്ന് ഡി.ഐ.സി പ്രസിഡന്റ് കെ.മുരളീധരൻ പ്രസ്താവിച്ചു.
മറുപുറംഃ കോൺഗ്രസെന്ന ശവപ്പറമ്പിലേക്ക് ഇല്ല എന്ന് അപ്പനും മോനും ആണയിട്ടിട്ട് ദിവസം രണ്ടായിട്ടില്ല. ആനയെ പട്ടിയാക്കുകയും പട്ടിയെ മരപ്പട്ടിയാക്കുകയും ചെയ്യുന്ന ഈ പിതൃ-പുത്ര സാധനങ്ങളെ കണ്ട് ജനം കണ്ണുമിഴിക്കുകയാണ്. ഇതുപോലൊരു മാജിക് മുതുകാടിനും പറ്റില്ല സത്യസായി ബാബയ്‌ക്കും പറ്റില്ല. ഇവരുടെ കാലം കഴിയുമ്പോൾ ഈ ശരീരങ്ങളെ സ്‌റ്റഫു ചെയ്‌ത് സൂക്ഷിക്കണം. ഇതുപോലെ ചില സാധനങ്ങൾ ഈ ഭൂലോകത്ത് ഉണ്ടായിരുന്നെന്ന് വരുംതലമുറ അറിയട്ടെ…
ഇനി കോൺഗ്രസിൽ ചേർന്ന്, വീണ്ടും പഴയ പണി തുടങ്ങി, ഇതെന്റെ അച്ഛനല്ലയെന്നും ഇതെന്റെ മകനല്ലെന്നും പറഞ്ഞ് പരസ്പരം വാളെടുക്കാതെ ഇരുന്നാൽ മതി. പാപി ചെല്ലിന്നിടം പാതാളം… പ്രിയ കോൺഗ്രസുകാരെ ഇരിക്കുന്ന കസേര മുറുകെ പിടിച്ചോണേ… ധൂമകേതുക്കൾ ആകാശത്ത് വിട്ടമിടുന്നുണ്ട്.
Generated from archived content: news2_mar25_06.html