നന്ദിഗ്രാം പ്രശ്നം ഉയർത്തി കേരളത്തിലെ മുസ്ലീം കേന്ദ്രങ്ങളിൽ പ്രചരണം നടത്താൻ മുസ്ലീം ലീഗ് തീരുമാനിച്ചു. അതിനായി നന്ദിഗ്രാമിലെ ജമാ അത്ത് ഉലുമ ഇ ഹിന്ദിന്റെ നേതാവ് സിദ്ദിഖ് ചൗധരിയെ കേരളത്തിൽ എത്തിക്കാനാണ് ലീഗ് തീരുമാനം. സി. പി. എമ്മിന്റെ മുസ്ലീം വിരുദ്ധ നിലപാട് വിശദീകരിക്കാനാണ് ഈ നീക്കം.
മറുപുറം ഃ പണ്ട് നരേന്ദ്ര മോഡി കേരളത്തിൽ വന്നപ്പോ എന്താണപ്പാ ഞമ്മള് പറഞ്ഞത്… ഈ വർഗീയ ഭ്രാന്തനെ കേരളത്തിന്റെ പടികയറ്റരുതെന്നോ മറ്റോ ആയിരുന്നല്ലോ… അതുപോലെ ഒരു സാധനമാണോ വരാൻ പോകുന്നത്. നായ്‌ക്കളുടെ നിറം മാറിയാലും പേപ്പട്ടിവിഷം ഒന്നുതന്നെയാണ്. നമ്മുടെ നാട്ടിലെ ലീഗു നേതാക്കളെ അത്രയും വിശ്വാസമുള്ളതുകൊണ്ടായിരിക്കും അല്ലേ? ദൈവമേ കേരളം യു. ഡി. എഫാണ് ഭരിച്ചിരുന്നതെങ്കിൽ നന്ദിഗ്രാം പോയിട്ട് പശ്ചിമബംഗാൾ എന്നുപോലും ആരും പറയില്ലായിരുന്നു. ബംഗാളികളോട് എന്തൊരു സ്നേഹമുള്ള ലീഗുകാർ. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം… അത്രതന്നെ.
Generated from archived content: news2_mar23_07.html