സോണിയാഗാന്ധിയുമായുളള തന്റെ ബന്ധത്തെ ആർക്കും ഉലയ്‌ക്കാനാവില്ലെന്ന് കെ.കരുണാകരൻ. നെഹ്‌റു കുടുംബത്തിൽ നിന്നും വന്ന ആളാണ് സോണിയാഗാന്ധിയെന്നും അവരോട് ബഹുമാനമുണ്ടെന്നും കരുണാകരൻ കൂട്ടിച്ചേർത്തു. അനാവശ്യമായി താൻ സോണിയാഗാന്ധിയെ വിമർശിച്ചിട്ടില്ലെന്നും കരുണാകരൻ പറഞ്ഞു. കോൺഗ്രസ്-ഡി.ഐ.സി ബന്ധത്തിനുളള അവസാന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് കരുണാകരന്റെ ഈ അഭിപ്രായപ്രകടനം.
മറുപുറംഃ ഡി.ഐ.സിയെ ഇടതിനും വലതിനും വേണ്ടാതെ, വഴിയെ പോകുന്ന ബി.ജെ.പിക്കാർ വില പറയുന്ന നേരത്താണ് കാരണവർ ഇങ്ങനെ മൊഴിയുന്നത് എന്നു കേൾക്കുമ്പോഴാണ് രസം. പണ്ട് മൂപ്പിൽസ് സോണിയയെ മദാമ്മയെന്നും, വെളളപ്പൂതമെന്നും പറഞ്ഞ് ഇളിച്ചു ചിരിച്ചപ്പോൾ പിണറായിയുടെ വാക്കായിരുന്നു ധൈര്യം. ഇപ്പോ അതും പോയി, ഇതും പോയി…. പിന്നെ ആള് കരുണാകരനാണെന്നു കരുതി ജനം സഹിച്ചോളും, പക്ഷെ മകനോട് ഇത്തരം വല്യേക്കാര്യങ്ങൾ പറയരുതെന്ന് പറയണം. കാരണം ഈ പോക്കു കണ്ടാൽ തന്നെ പുളളിക്കാരൻ പണ്ടത്തെ തട്ടകത്തിലേയ്‌ക്ക് പോകേണ്ടിവരും…. അങ്ങ് ഗൾഫിലേക്ക്.
Generated from archived content: news2_mar23_06.html
Click this button or press Ctrl+G to toggle between Malayalam and English