മന്ത്രി എ.പി.അനിൽകുമാറിന്റെ രാജിയുടെ പ്രധാന കാരണം മന്ത്രി വക്കം പുരുഷോത്തമൻ നടത്തിയ പരാമർശങ്ങളും ഇടപെടലുമാണെന്ന് വ്യക്തമായി. നിയമസഭാമന്ദിരത്തിൽ ഉണ്ടായിരുന്നിട്ടും നിയമസഭാകക്ഷി യോഗത്തിൽ മന്ത്രി അനിൽകുമാർ പങ്കെടുക്കുന്നില്ല എന്നറിഞ്ഞ മന്ത്രി വക്കം “എങ്കിൽ ഞാൻ പോയിവിളിക്കാ‘മെന്നു പറഞ്ഞ് ചെന്നതാണ് പ്രശ്‌നം വഷളാക്കിയത്. വന്നില്ലെങ്കിൽ രാജി വെയ്‌ക്കേണ്ടിവരുമെന്നും മറ്റും പറഞ്ഞ് അനിൽകുമാറിനെ വക്കം പേടിപ്പിച്ചുവെന്നും കേൾക്കുന്നുണ്ട്. ഇതിൽ നിന്നുണ്ടായ ബുദ്ധിമുട്ടാണ് അനിലിനെ രാജിവെയ്‌ക്കാൻ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.
മറുപുറംഃ- കാള പെറ്റൂ എന്നു കേട്ടാൽ കയറെടുക്കുന്ന ഒരു മന്ത്രി വക്കത്തെപോലെ കേരളത്തിൽ ഉണ്ടായിട്ടില്ല. ചുക്കില്ലാതെ എന്തു കഷായം എന്നതുപോലെയാണ് താൻ എന്നാണു ടിയാന്റെ വിചാരം…. കൊച്ചീരാജാവറിയാതെ കപ്പലോടില്ല എന്ന വിശ്വാസവും പുളളിക്കാരനുണ്ട്. എന്നാൽ ഈ ദേഹം വീർത്ത ബലൂണാണെന്നും മുളളുകൊണ്ടൊന്നു തൊട്ടാൽ പൊട്ടുന്നതാണെന്നും അനിൽകുമാറിന് അറിയാവുന്നതുകൊണ്ട് വക്കം പുലിവാലുപിടിച്ച നായരെപ്പോലെയായി.
Generated from archived content: news2_mar23.html