ഐസ്‌ക്രീ പാർലർ പെൺവാണിഭക്കേസിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിന്മേൽ ഹൈക്കോടതി മുമ്പാകെ ഈ മാസം ഒൻപതിന് വാദം തുടരും. കേസിൽ പുനരന്വേഷണം ആവശ്യമില്ലെന്ന ഡിവിഷൻ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തിലാണ് വിധി പറയാൻ മാറ്റിവച്ച ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണനയ്‌ക്കെടുക്കുന്നത്.
മറുപുറംഃ എന്തോന്ന് വാദം, ഏതു കോടതി…..എല്ലാവരേയും വെറുതെ വിട്ടേയ്‌ക്കൂ…. സമയം മെനക്കെടുത്താം എന്നല്ലാതെ മറ്റൊരു ഭൂകമ്പവും സംഭവിക്കില്ലെന്ന് ജനത്തിന് നന്നായറിയാം… സൂര്യനെല്ലിക്കേസിൽ ധർമ്മരാജൻ ഒഴിച്ച് ബാക്കിയെല്ലാവരും ബഹുമാന്യ ശ്രീമാന്മാരായി വിലസുന്നു…. ഐസ്‌ക്രീം കേസിൽ ‘വേണ്ടപ്പെട്ടവ’രൊക്കെ വിനീതരായി വിഹരിക്കുന്നു. ബാക്കിയുളള കേസുകളിലും കാര്യങ്ങൾ തഥൈവ…
മര്യാദയ്‌ക്കു നടന്നാൽ പെമ്പിളേളർക്കു കൊളളാം… അല്ലാതെ രക്ഷിക്കാൻ ദൈവവും നിയമവും വരുമെന്ന് പ്രതീക്ഷിക്കേണ്ട.
Generated from archived content: news2_mar2.html