‘ഐ’ ഗ്രൂപ്പിൽ പ്രതിസന്ധി

*ശൂരനാട്‌ രാജശേഖരനിൽ നിന്നും പണം വാങ്ങിയായിരിക്കാം മുരളീധരൻ കൊല്ലം സീറ്റ്‌ നല്‌കുവാൻ സഹായിച്ചത്‌ ഃ രാജ്‌മോഹൻ ഉണ്ണിത്താൻ

*ഉണ്ണിത്താന്റെ ഈ മാനസികാവസ്ഥ സീറ്റു കിട്ടാത്തതു കാരണം ഃ ശൂരനാട്‌ രാജശേഖരൻ

*മുരളീധരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ നടത്തിയ പല കാര്യങ്ങളും വെളിപ്പെടുത്തിയാൽ വൻ പൊട്ടിത്തെറി ഉണ്ടാകുംഃ രാജ്‌മോഹൻ ഉണ്ണിത്താൻ

*അമിതമായി പൊട്ടിത്തെറിക്കുന്നത്‌ ഉണ്ണിത്താനു വിന ഃ മുരളീധരൻ

*മകൻ രംഗത്തുവന്നതിനുശേഷം കൂടെ നില്‌ക്കുന്നവരെ കരുണാകരൻ കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുന്നു ഃ രാജ്‌മോഹൻ ഉണ്ണിത്താൻ

*ഐ ഗ്രൂപ്പ്‌ തകരില്ല; ഞാൻ മക്കൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല ഃ കരുണാകരൻ

*സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിയെ കൊലയ്‌ക്ക്‌ കൊടുക്കുംവിധം ഃ ഷാനിമോൾ ഉസ്മാൻ (മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌)

*ഞാൻ പൈസ വാങ്ങിയെന്ന്‌ രാജ്‌മോഹൻ പറയില്ല ഃ പത്‌മജ

*ഐ ഗ്രൂപ്പ്‌ മുങ്ങുന്ന കപ്പൽപോലെ, കരുണാകരൻ എന്ന കപ്പിത്താൻ മാത്രം രക്ഷപ്പെടും; ബാക്കി ആരും രക്ഷപ്പെടില്ല ഃ രാജ്‌മോഹൻ ഉണ്ണിത്താൻ

*കെ.പി.സി.സി മന്ദിരത്തിൽ രാജ്‌മോഹൻ നടത്തിയതുപോലെയുളള പത്രസമ്മേളനങ്ങൾ ഇനി പറ്റില്ല ഃ പി.പി.തങ്കച്ചൻ

*പറയാനുളളത്‌ മുഴുവൻ പറഞ്ഞാൽ വടക്കാഞ്ചേരിയിൽ മുരളീധരൻ തോൽക്കും ഃ രാജ്‌മോഹൻ ഉണ്ണിത്താൻ

മറുപുറംഃ- അനന്തം അജ്ഞാതം അവർണ്ണനീയം ഈ ഗ്രൂപ്പ്‌ മാറിമറിയുന്ന രീതി…. കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ ഒരു മുടിയനായ പുത്രൻ കൂടി…ഉണ്ണിത്താൻ. അപ്പനും മകനുംവേണ്ടി അന്നേ പൊട്ടിത്തെറിച്ചപ്പോൾ കരുതിയതാണ്‌, ഉണ്ണിത്താന്റെ പോക്ക്‌ ‘തെക്കേ’ കാട്ടിലേക്കാണെന്ന്‌. പേടിക്കേണ്ട ഉണ്ണിത്താൻ താങ്കളെപ്പോലെ കോൺഗ്രസിന്റെ പുറമ്പോക്കിലേക്ക്‌ തളളപ്പെട്ട ഒട്ടനവധി പേർ ഇവിടെയുണ്ട്‌. എല്ലാവരും ചേർന്ന്‌ വല്ല ഉളളിക്കച്ചവടം ചെയ്‌ത്‌ ജീവിക്കാൻ നോക്ക്‌. ഈ തന്തയും മക്കളും ജീവിച്ചിരിക്കുവോളം കഞ്ഞിവെളളമെങ്കിലും കിട്ടണമെങ്കിൽ ഇതുതന്നെ വഴി….

Generated from archived content: news2_mar19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here