കരുണാകരൻ ദരിദ്രൻ

ലീഡർ കരുണാകരന്‌ സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ആകെയുളളത്‌ നാലായിരം രൂപയും ഒരു പവന്റെ മോതിരവുമാണ്‌. രാജ്യസഭയിലേയ്‌ക്കുളള നാമനിർദ്ദേശപത്രികയോടൊപ്പമുളള സ്വത്തുവിവര കണക്കിലാണ്‌ ഇത്‌ പറഞ്ഞിരിക്കുന്നത്‌.

മറുപുറംഃ- പാവം…. സോമാലിയയിലേക്ക്‌ പിരിവെടുത്ത്‌ നാം അരി അയച്ചു കൊടുക്കുന്നതുപോലെ കരുണാകരനും നമ്മൾ ചില്ലറ എന്തെങ്കിലും കൊടുക്കണം. മകനൊരുത്തൻ മന്ത്രിയായാലും മകളൊരുത്തി ലോക്‌സഭയിൽ ചെന്നാലും തിരിഞ്ഞുനോക്കത്തില്ല. ഇനി പേരക്കിടാവ്‌ കരുണിനെ ഒന്നു വേദിയിലിറക്കിയിട്ടുവേണം പുറമ്പോക്കിൽ ഒരു കൂര പണിയാൻ….

നാട്ടുകാരെ ഇങ്ങനെ പരിഹസിക്കാൻ പാടുണ്ടോ….?

Generated from archived content: news2_mar17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here