മുരളീധരൻ കരുണാകരനെ ചതിച്ച ചന്തുഃ പിണറായി

രാഷ്‌ട്രീയക്കളിയിൽ സ്വന്തം അച്ഛൻ കരുണാകരനെ ചതിച്ച ചന്തുവാണ്‌ മുരളീധരനെന്ന്‌ പിണറായി വിജയൻ. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പിണറായി.

മറുപുറംഃ- അപ്പനും മകനും തമ്മിലുളള സൗഹൃദ ബോക്‌സിംഗിൽ തലവച്ചു കൊടുത്ത നമ്മളാണ്‌ പിണറായി മണ്ടന്മാര്‌…..അല്ലാതെ ചന്തുവും അരിങ്ങോടരെന്നും പറഞ്ഞ്‌ നടന്നിട്ട്‌ കാര്യമില്ല..

പിന്നെ ചതിയുടെ കാര്യം….നാലാംലോകക്കാരെയും വിദേശഫണ്ടുകാരെയും നൂറും പാലും കൊടുത്ത്‌ വളർത്തിയശേഷം, തടികേടാവുമെന്നു കണ്ട നിമിഷം വേലിപ്പത്തലെടുത്ത്‌ തല്ലികൊന്ന പിണറായിയെ ഏതു ഗണത്തിൽപ്പെടുത്തും…? വടക്കൻപ്പാട്ടിലെ ചന്തുവിനേതായാലും എം.ടി നല്ലൊരു മേൽവിലാസം കൊടുത്തിട്ടുണ്ട്‌….അതുകൊണ്ട്‌ സ്വയം ശകുനിയെന്ന്‌ വിളിച്ച്‌ രസിക്കാം….

Generated from archived content: news2_mar16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here