ഇന്ത്യാ-പാക്ക്‌ ക്രിക്കറ്റ്‌ മത്സരം കാണാൻ മുഷറഫ്‌ കൊച്ചിയിലെത്തും

ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ്‌ മത്സരം കാണാൻ പാക്കിസ്ഥാൻ പ്രസിഡന്റ്‌ പർവേസ്‌ മുഷറഫ്‌ കൊച്ചിയിലെത്തുമെന്ന്‌ ഉറപ്പായി. ഏപ്രിൽ രണ്ടിനാണ്‌ കൊച്ചിയിൽ മത്സരം അരങ്ങേറുക. 2001-ലെ ആഗ്ര ഉച്ചകോടിക്കുശേഷം ആദ്യമായാണ്‌ മുഷറഫ്‌ ഇന്ത്യയിലെത്തുന്നത്‌.

മറുപുറംഃ കൊച്ചിയിൽ വന്ന്‌ അദ്ദേഹം ക്രിക്കറ്റ്‌ കണ്ട്‌ പോകട്ടെ. നല്ലകാര്യം… പക്ഷെ ഇവിടുത്തെ രാഷ്‌ട്രീയമത്സരം അറിയിക്കല്ലേ…വെട്ടിനിരത്തലും വടിവാൾവീശലും അഭ്യാസവുമൊക്കെയായി സി.പി.എമ്മും, ഗ്രൂപ്പിന്റെ തിരുവാതിരക്കളിയുമായി കേരളം മുടിപ്പിക്കുന്ന കോൺഗ്രസുകാരും, ഒന്നു ഗതിപോലും പിടിക്കാതെയിരിക്കുമ്പോൾതന്നെ തമ്മിൽതല്ലു നടത്തുന്ന ബി.ജെ.പിക്കാരും… പിന്നെ ബാലകൃഷ്‌ണപിളള, ജേക്കബ്ബ്‌ തുടങ്ങിയ വേന്ദ്രന്മാരും വാഴുന്ന കേരളത്തിലെ കളികാണുമ്പോൾ, ഇത്തിരി രാഷ്‌ട്രീയം പഠിക്കാൻ മുഷറഫ്‌ രണ്ടുകൊല്ലമെങ്കിലും ലീവെടുത്ത്‌ കേരളത്തിൽതന്നെ നില്‌ക്കും…. അത്‌ പണിയാകും…. അതുകൊണ്ട്‌, ആവശ്യമില്ലാത്തതൊന്നും ആ പാവത്തിനെ കാണിക്കല്ലേ…

Generated from archived content: news2_mar14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here