ലാവ്‌ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ല

എസ്‌.എൻ.സി ലാവ്‌ലിൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നില്ലെന്ന്‌ മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ വ്യക്തമാക്കി. എസ്‌.എൻ.സി ലാവ്‌ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്‌ നേരത്തെ വി.എസ്‌. അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

മറുപുറം ഃ ലാവ്‌ലിനെ കരിമ്പട്ടികയിൽ പെടുത്തിയാൽ ലാവ്‌ലിനുമായി ലവ്‌ ആയിരുന്ന നമ്മുടെ ചില സഖാക്കളെ, ഏത്‌ പട്ടികയിൽ പെടുത്തും. ലാവ്‌ലിനെന്നാൽ ‘ഉണ്ട’യില്ലാത്ത തോക്കല്ല. കൃത്യമായി ഉണ്ട ലോഡ്‌ ചെയ്‌ത തോക്കു തന്നെ. ഏതാണ്ട്‌ ഇരുതല മൂർച്ചയുള്ള ഉറുമിപോലെ. വെട്ടിവെട്ടി സ്വന്തം കഴുത്തുപോകാനുള്ള സാധ്യത ഏറെയാണ്‌. കാരണവര്‌ പറയുമ്പോലെ ലാവ്‌ലിനെ കരിമ്പട്ടികയിൽ കിടത്തിയാൽ ചിലർ അഴിക്കുള്ളിൽ കിടക്കേണ്ടിവരും. അതുകൊണ്ട്‌ നമുക്ക്‌ ലാവ്‌ലിനെ സപ്രമഞ്ചക്കട്ടിലിൽ കിടത്തി രാമച്ചവിശറിയാൽ വീശി ഉറക്കാം… കുറച്ചുനാൾ ഉറങ്ങിക്കിടന്നാൽ നാട്ടുകാർ എല്ലാം മറന്നുകൊള്ളും…

Generated from archived content: news2_mar13_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here