രാഷ്‌ട്രത്തിന്റെ അന്തസ്സത്തയുമായി സോണിയാഗാന്ധി ഇന്നും അലിഞ്ഞു ചേർന്നിട്ടില്ല എന്നതാണ് യാഥാർത്ഥ പ്രശ്‌നമെന്നും അല്ലാതെ അവരുടെ വിദേശജന്മമല്ലായെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടർ പി.പരമേശ്വരൻ പ്രസ്താവിച്ചു. സിസ്‌റ്റർ നിവേദിതയോ ആനിബസന്റോപോലെ ഭാരതീയർക്ക് സ്വീകാര്യമായ വ്യക്തിത്വമല്ല സോണിയയുടേത്. വിദേശിയാണെങ്കിലും ഭാരതത്തിന്റെ ആത്മാവിനോട് പ്രതിബദ്ധത കാണിക്കുന്നവരെ സ്വീകരിക്കാൻ ഭാരതം എന്നും തയ്യാറാണ്. പക്ഷെ സോണിയ ഇതിൽപ്പെടില്ല.
മറുപുറംഃ- ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ബെസ്‌റ്റ് ബേക്കറിയിൽ 14 പേരെ ചുട്ടുകൊന്നവരെ ദൈവത്തെപോലെ ആരാധിക്കുന്നവർ ഇവിടെ ധാരാളമുണ്ടല്ലോ….ഇന്ത്യ “തിളങ്ങുമ്പോൾ” സാരിയെറിഞ്ഞ് പത്തിരുപത്തിയഞ്ചെണ്ണത്തിനെ കൊന്ന വർത്തമാനം കേട്ട് ഉമിനീരുപോലും ഇറക്കാനാവാതെ ഇരിക്കുകയാണ് ജനങ്ങൾ. ആവശ്യമുണ്ടെങ്കിൽ സോണിയയെ അധികാരത്തിലേറ്റും….അല്ലെങ്കിൽ പുറത്താക്കും….അക്കാര്യം ജനങ്ങൾക്ക് വിട്…ആന മന്തന്മാർ കളിയാക്കി ചിരിക്കല്ലേ…
Generated from archived content: news2_mar13.html
Click this button or press Ctrl+G to toggle between Malayalam and English