ഒ.വി.വിജയന്റെ ചിതാഭസ്‌മം കൈവശം വയ്‌ക്കാനും അത് നിമജ്ജനം ചെയ്യാനുമുളള അവകാശം അനന്തരവൻ രവിശങ്കറിനാണെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. രവിശങ്കറും ഒ.വി.വിജയന്റെ മകൻ മധുവും തമ്മിലുളള കേസിലാണ് വിധി വന്നിരിക്കുന്നത്. ചടങ്ങുകളിൽ സഹകരിക്കാൻ വിജയന്റെ ഭാര്യയ്‌ക്കും മകനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മറുപുറംഃ എന്നെ കത്തിച്ചു കഴിഞ്ഞാൽ ആ ചാരമെടുത്ത് വടക്കേ മുറ്റത്തുളള തൈത്തെങ്ങിന്റെ കടയ്‌ക്കൽ ഇടണം എന്നു പറഞ്ഞ നാട്ടിൻപുറത്തെ കാരണവന്റെ കഥയെങ്കിലും ഈ അനന്തരവനും മകനും കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അനന്തരാവകാശികളുടെ കാർന്നോർ സ്‌നേഹം കൊണ്ട് ഇനി എത്രകാലം കഴിഞ്ഞാലാണാവോ വിജയന് മുക്തി കിട്ടുക. ഏതായാലും കോടതിവിധി വന്നല്ലോ. ഇനി കൂമൻകാവിൽ ആത്മാവ് വന്നു നില്‌ക്കുമ്പോൾ ആ സ്ഥലം വിജയന് പരിചിതമാകുമെന്ന് തോന്നുന്നില്ല. ആ ആത്മാവ് അത്രയ്‌ക്ക് അനുഭവിച്ചു കാണണം.
Generated from archived content: news2_mar11_06.html