ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ട് മുസ്ലീം നേതാക്കളെ അണിനിരത്തി അദ്വാനി തന്റെ അഞ്ചാമത്തെ രഥയാത്രയ്‌ക്ക് പുതിയ മുഖം നല്‌കി. ആരിഫ് മുഹമ്മദ് ഖാൻ, ഷാനവാസ് ഹുസൈൻ, മുക്‌തർ അബ്ബാസ് നഖ്‌വി, അജ്‌മീരിലെ അമീർ സൈനലാബ്‌ധിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്വാനി രഥയാത്ര തുടങ്ങിയത്.
മറുപുറംഃ- ഹായ്…ഭേഷായി….ഇതിപ്പോ മഹാഭാരതയുദ്ധത്തിൽ ശിഖണ്ഡിയെ മുന്നിൽ നിറുത്തി അർജ്ജുനൻ ഭീഷ്‌മപിതാമഹനെ തട്ടിയതുപോലെയാകുമോ….പണ്ട് നടത്തിയ രഥയാത്രകളുടെ ക്ഷീണം വിട്ടുമാറിയിട്ടില്ലല്ലോ. കലികാലത്ത് കാഞ്ഞിരമറ്റത്തും കപ്പലടുക്കുമെന്ന് ഒരു വിദ്വാൻ പറഞ്ഞിട്ടുണ്ട്…അതുപോലെ ഇതിനെ കണ്ടാൽ മതി….
Generated from archived content: news2_mar11.html