ഉടഞ്ഞ വിഗ്രഹങ്ങളെ ആരാധിക്കരുത്‌ ഃ കെ.പി. ഉണ്ണികൃഷ്‌ണൻ

കേരളത്തിലെ കോൺഗ്രസിന്റെ തലപ്പത്ത്‌ ഉടഞ്ഞ വിഗ്രഹങ്ങളാണെന്നും, ഇവയെ ആരാധിക്കാൻ പാടില്ലാത്തതുകൊണ്ട്‌ എടുത്തുകളയുകയാണ്‌ വേണ്ടതെന്നും കെ.പി.ഉണ്ണികൃഷ്‌ണൻ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇന്നത്തെ കോൺഗ്രസ്‌ നേതൃത്വത്തിന്‌ യാതൊരു പ്രസക്തിയുമില്ലെന്നും പിരിവല്ലാതെ മറ്റൊരു പരിപാടിയില്ലെന്നും ഉണ്ണികൃഷ്‌ണൻ കുറ്റപ്പെടുത്തി.

മറുപുറംഃ- ദേശാടനപക്ഷികൾ സാധാരണ ഇങ്ങനെ കരയാറില്ലല്ലോ….ഉണ്ണിയെ ദേശാടനപക്ഷി എന്നു വിളിച്ചത്‌ ചില കോൺഗ്രസുകാർ തന്നെയാണേ….അതെല്ലാം മറന്നേക്കൂ, നമുക്ക്‌ വിഗ്രഹത്തിലേക്ക്‌ വരാം….നാരായണഗുരു ചെയ്ത ഉപായം തന്നെ ഇവിടെ ഫലപ്രദം… കല്ലിലും മണ്ണിലും നിർമ്മിച്ച ഉടഞ്ഞ വിഗ്രഹങ്ങൾ മാറ്റി നമുക്ക്‌ കണ്ണാടി സ്ഥാപിക്കാം…എന്തൊക്കെയായാലും കോൺഗ്രസുകാർ മലർന്നു കിടന്ന്‌ തുപ്പുകയില്ലല്ലോ….

Generated from archived content: news2_june8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here