കെ.പി.സി.സി നിർവ്വാഹക സമിതി യോഗസ്ഥലത്തെ ആക്രമത്തിന്റെ പേരിൽ നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ പോലീസ് വേട്ടയാടുകയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു. മുരളീധരനെ ഈ കേസിൽ പ്രതിയാക്കി വേട്ടയാടുന്നതും അവസാനിപ്പിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താനും ശരത്‌ചന്ദ്ര പ്രസാദിനും വാർത്താമാധ്യമങ്ങൾ അനർഹമായ പ്രാധാന്യം നല്‌കുകയാണെന്നും ഇവർ പറഞ്ഞു.
മറുപുറംഃ- പൊന്നു ‘ഐ’ ഗ്രൂപ്പ് സുഹൃത്തുക്കളെ, എങ്ങിനെ രാജ്‌മോഹനെയും ശരത്തിനേയും മാധ്യമങ്ങൾ പ്രാധാന്യം നൽകാതിരിക്കും. തിരുവനന്തപുരത്ത് കണ്ടപോലത്തെ വസ്‌ത്രാക്ഷേപം ഒരു സിനിമയിൽപോലും കണ്ടിട്ടില്ല. എന്താ സീൻ…ഷക്കീലപോലും ലജ്ജിക്കുന്ന തരത്തിലല്ലേ പരിപാടികൾ നടന്നത്….ഇനിയിപ്പോ മാധ്യമ പ്രാധാന്യം കിട്ടണമെങ്കിൽ കൊച്ചിയിലോ തിരുവനന്തപുരത്തോ മുരളീധര നേതൃത്വത്തിൽ തുണിയില്ലാ ഓട്ടം സംഘടിപ്പിച്ചാൽ മതി….അല്ലെങ്കിൽ വേണ്ട വെറുതെ നിങ്ങളൊക്കെ പൊതുവഴിയിൽ നിന്നാൽ മതി; ജനം തുണിയുരിഞ്ഞുകൊളളും….
Generated from archived content: news2_june7.html
Click this button or press Ctrl+G to toggle between Malayalam and English