കൂത്തുപറമ്പിലും അഴീക്കോട്ടെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിനെതിരെയുളള വിധിയെഴുത്തല്ലെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. തിരഞ്ഞെടുപ്പുഫലം ഒരു എസ്‌റ്റാബ്ലിഷ്‌മെന്റിനെതിരായ വിധിയാണ്. അന്തിമമായി ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും മന്ത്രി അവകാശപ്പെട്ടു.
മറുപുറംഃ വകുപ്പ് വിദ്യാഭ്യാസമാണെങ്കിലും ബഷീർ മന്ത്രിക്ക് അൽപ്പംപോലും വിവരമില്ലെന്നു മനസ്സിലായി. ലീഗിന്റെ കോട്ടയിൽപോലും പടച്ചവന്റെ വിധി വന്നപ്പോൾ ബഷീർ സാർ ഈ എസ്‌റ്റാബ്ലിഷ്‌മെന്റിൽ കിടന്നു തൂങ്ങുന്നതെന്തിന്? ആരോ പറഞ്ഞതുപോലെ ഇത് ജനം പൊട്ടിച്ച സാമ്പിൾ വെടിക്കെട്ടാണ്. ഒറിജിനൽ വരാൻ പോകുന്നതേയുളളൂ… അതുകൊണ്ട് ആർക്കും വേണ്ടാത്ത നമ്മുടെ ഈ എസ്‌റ്റാബ്ലിഷ്‌മെന്റ് പിരിച്ചുവിട്ട് കാര്യങ്ങൾ പറഞ്ഞാൽ പോരെ… എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഒന്നോ രണ്ടോ അല്ല….
Generated from archived content: news2_june6.html