വി.എസിന്റെ ചോദ്യോത്തരപംക്തി നിറുത്തി

സി.പി.എം പ്രസിദ്ധീകരണമായ ചിന്തയിൽ വായനക്കാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നല്‌കുന്ന ചോദ്യോത്തരപംക്തി കൈകാര്യം ചെയ്യുന്നതിൽ നിന്നും വി.എസ്‌. അച്യുതാനന്ദനെ ഒഴിവാക്കി. ഇനി വ്യക്തികൾക്കുപകരം പാർട്ടി സെക്രട്ടറിയേറ്റായിരിക്കും ചോദ്യങ്ങൾക്കു മറുപടി നല്‌കുക. മുഖ്യമന്ത്രിയായതിനാൽ വി.എസിൽ നിന്നും അധികഭാരം ഒഴിവാക്കാനാണ്‌ ഈ മാറ്റമെന്ന്‌ പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

മറുപുറംഃ ഇനിയും ഈ ജീവിതഭാരം താങ്ങി എത്ര നാളാണാവോ ഈ വയോവൃദ്ധൻ നടക്കുക. സഖാവിന്റെ ഈ ദുരിതം കണ്ട്‌ പണ്ട്‌ ദേശാഭിമാനിയിൽ നിന്നും ഓടിച്ചു. മലപ്പുറം സമ്മേളനത്തിൽ തലങ്ങും വിലങ്ങും വെട്ടി അവശനാക്കി. എന്തിന്‌ ഒടുവിൽ നിയമസഭയിൽ സ്ഥാനാർത്ഥിത്വം പോലും കിട്ടാക്കനിയായി. പിന്നെ വയോജനങ്ങളെ സംരക്ഷിക്കുന്ന ചില നാട്ടുപ്രമാണികളും ചാനലുകളും ചേർന്ന്‌ മലമ്പുഴയിൽ സീറ്റൊപ്പിച്ചു. അതുകൊണ്ട്‌ പാർട്ടിക്ക്‌ ഭരണവും കിട്ടി. ദേ ഇവിടെ ചിന്തയിൽ നിന്നും സഖാവ്‌ പുറത്ത്‌. ഏതാണ്ട്‌ കറിവേപ്പില സമാനം. ഇതിനെയാണാവോ വൈരുദ്ധ്യാത്മക ഭൗതികവാദം എന്നു പറയുന്നത്‌.

Generated from archived content: news2_june5_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here