കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ രമേശ് ചെന്നിത്തലയ്‌ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് നല്‌കിയ സ്വീകരണത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മഹിളാ കോൺഗ്രസ് നേതാവും ചവറ സ്വദേശിനിയുമായ സുമംഗലപിളളയുടെ കാലൊടിഞ്ഞു. മറ്റൊരു കോൺഗ്രസ് പ്രവർത്തകനായ മധുവിനും പരിക്കുണ്ട്. ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുപുറംഃ വന്നിറങ്ങിയത് കോൺഗ്രസുകാരുടെ കാലൊടിച്ചാണല്ലോ. പണ്ട് ചില പാലങ്ങൾ പണിയുമ്പോൾ ഉറപ്പിനായി നരബലി ഒരുക്കാറുണ്ടെന്ന് കേൾക്കാറുണ്ട്. തന്റെ കസേര ഉറപ്പിക്കാനാണോ മഹിളാപ്രവർത്തകയുടെ കാലൊടിച്ച് സ്വീകരണം കൊഴുപ്പിച്ചത്. ഏതായാലും ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയില്ല…. ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും….ചെന്നിത്തലേ മുണ്ടൊക്കെ മുറുക്കി ഉടുക്കണേ… മുരളീധരന്റെ കഷ്ണങ്ങൾ ഇപ്പോഴും കോൺഗ്രസിലുണ്ട്.
Generated from archived content: news2_june30_05.html