എസ്‌.എൻ.ഡി.പി. ‘കേരള ജനകീയവേദി’ രൂപീകരിക്കും

അധികാരം അധഃസ്ഥിതനിലേയ്‌ക്ക്‌ എന്ന ലക്ഷ്യം മുൻനിർത്തി കേരള ജനകീയവേദിക്ക്‌ രൂപം നല്‌കാൻ എസ്‌.എൻ.ഡി.പി. തീരുമാനിച്ചു. പറവൂരിൽ രണ്ടു ദിവസമായി നടന്ന നേതൃക്യാമ്പിൽ വച്ചാണ്‌ തീരുമാനമെടുത്തത്‌. കേരള ജനകീയവേദി തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിനില്ലെങ്കിലും പ്രായോഗിക രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുമെന്നും നേതൃക്യാമ്പ്‌ വ്യക്തമാക്കി.

ഇടത്‌-വലത്‌ രാഷ്‌ട്രീയ മുന്നണികൾക്ക്‌ ബദലായി ഒരു പുതിയ രാഷ്‌ട്രീയചേരിക്ക്‌ പ്രസക്തിയുണ്ടെന്ന തിരിച്ചറിവിലാണ്‌ ഇത്തരമൊരു തീരുമാനമെന്നും എസ്‌.എൻ.ഡി.പി. നേതൃത്വം വിശദീകരിച്ചു. ഇതിനു പിന്നിൽ ബി.ജെ.പി.യുടെ സ്വാധീനമുണ്ടെന്ന പ്രചരണം തെറ്റാണെന്നും സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ തന്നെ രാഷ്‌ട്രീയകക്ഷിയുമായി മുന്നോട്ടു വരാനുളള എസ്‌.എൻ.ഡി.പി.യുടെ ശ്രമം മുൻകാല അനുഭവപാഠങ്ങളുടെ വെളിച്ചത്തിലുളളതാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Generated from archived content: news2_june30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here